HOME
DETAILS

സുരക്ഷാ വിലക്ക് മറികടന്ന് പ്രവര്‍ത്തകരിലേക്കിറങ്ങി രാഹുല്‍

  
backup
April 05 2019 | 02:04 AM

%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8

കോഴിക്കോട്: പ്രവര്‍ത്തകരുടെ പ്രതീക്ഷക്ക് രാഹുല്‍ മങ്ങലേല്‍പ്പിച്ചില്ല. മണിക്കൂറുകളോളം തന്നെ ഒരു നോക്ക് കാണാന്‍ കാത്തു നിന്ന പ്രവര്‍ത്തകരിലേക്ക് സുരക്ഷാ വലയങ്ങള്‍ മറികടന്ന് രാഹുല്‍ ഇറങ്ങി വന്നു. സംഘത്തിലുണ്ടായിരുന്ന കുട്ടിയെ എടുത്തുയര്‍ത്തി, പ്രവര്‍ത്തകര്‍ക്ക് കൈകൊടുത്തു. ചിലര്‍ ഈ സമയം പ്രിയ നേതാവിന്റെ ഒപ്പമുള്ള സെല്‍ഫിയും എടുത്തു.
വയനാട്ടിലേക്ക് പോകാനായി ഗസ്റ്റ് ഹൗസില്‍നിന്ന് ഇറങ്ങിയ രാഹുല്‍ ഗാന്ധി വഴിയോരത്തെ പ്രവര്‍ത്തകരുടെ ആവേശം കണ്ട് വാഹനം നിര്‍ത്തി ഇറങ്ങിയാണ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്. വെസ്റ്റ്ഹില്‍ ഗവ. ഗസ്റ്റ് ഹൗസില്‍നിന്ന് അതീവ സുരക്ഷയില്‍ വിക്രം മൈതാനിയിലേക്ക് പോകുന്നതിനിടെയാണ് രാഹുല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചുകൊണ്ട് പ്രവര്‍ത്തകരെ കണ്ടയുടന്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടതും ഡോര്‍ തുറന്ന് പുറത്തിറങ്ങിയതും.  പുറത്തിറങ്ങിയ രാഹുല്‍ ചില പ്രവര്‍ത്തകര്‍ക്ക്് കൈയും കൊടുത്തു. ഒട്ടേറെ പേര്‍ കൈകൊടുക്കാനായി വാഹനത്തെ വളഞ്ഞു. ചിലര്‍ കിട്ടിയ സമയം കൊണ്ട് സെല്‍ഫിയും എടുത്തു. സുരക്ഷാ ചുമതലയുള്ള എസ്.പി.ജിക്കാര്‍ അല്‍പസമയത്തിന് ശേഷം രാഹുലിനെ വാഹനത്തില്‍ കയറ്റുകയായിരുന്നു. രാഹുലിനൊപ്പം പ്രിയങ്കയും വാഹനത്തിലുണ്ടായിരുന്നു. മറ്റൊരു വാഹനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അനുഗമിച്ചിരുന്നു.
രാഹുലിനെ കാണാന്‍ കനത്ത സുരക്ഷാ വലയത്തിനുള്ളലാണെങ്കിലും രാവിലെ മുതല്‍ വെസ്റ്റ്ഹില്ലിലെ ഗവ. ഗസ്റ്റ് ഹൗസില്‍ നിരവധി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് രാഹുലും പ്രിയങ്കയും വെസ്റ്റ്ഹില്ലിലെ ഗവ. ഗസ്റ്റ് ഹൗസില്‍ എത്തിയത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിങ്ങളുടെ ചെലവില്‍ വീടുകള്‍ പുനര്‍നിര്‍മിച്ചു നല്‍കാന്‍ ഉത്തരവിടും' ബുള്‍ഡോസര്‍ രാജില്‍ യോഗി സര്‍ക്കാറിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം

National
  •  7 days ago
No Image

സനാതന ധര്‍മ പരാമര്‍ശം: ഉദയനിധിക്കെതിരെ പുതിയ കേസുകളെടുക്കരുതെന്ന് സുപ്രിം കോടതി

National
  •  7 days ago
No Image

എസ്.ഡി.പി.ഐ ഓഫിസുകളില്‍ രാജ്യവ്യാപക റെയ്ഡുമായി ഇ.ഡി

National
  •  7 days ago
No Image

പ്രഥമ എമിറേറ്റസ് ഹോളി ഖുര്‍ആന്‍ പുരസ്‌കാരം ദുബൈ ഭരണാധികാരിക്ക് സമ്മാനിച്ചു  

uae
  •  7 days ago
No Image

ജോലിക്കെത്താതെ 15 വര്‍ഷം ശമ്പളം തട്ടി; കുവൈത്തില്‍ ഡോക്ടര്‍ക്ക് 5 വര്‍ഷം തടവ്

Kuwait
  •  7 days ago
No Image

ദുബൈയില്‍ പാര്‍ക്കിംഗ് നിരീക്ഷിക്കാന്‍ പുതിയ ക്യാമറകള്‍; ഇവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാം

latest
  •  7 days ago
No Image

ഗുജറാത്തില്‍ തറാവീഹ് നിസ്‌ക്കാരത്തിനെത്തുന്ന വിശ്വാസികള്‍ക്ക് നേരെ കല്ലേറ്, അധിക്ഷേപം; അക്രമികള്‍ക്കെതിരെ നടപടിയില്ലെന്നും പരാതി 

National
  •  7 days ago
No Image

ഒരിടത്ത് കൂടി, വേറൊരിടത്ത് കുറഞ്ഞു; സ്വര്‍ണത്തിന് ഇന്നും പലവില, കണ്‍ഫ്യൂഷന്‍ തീര്‍ത്ത് വാങ്ങാം...

Business
  •  7 days ago
No Image

എസ് ജയശങ്കറിന് നേരെ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണ ശ്രമം, സംഭവം ലണ്ടന്‍ സന്ദര്‍ശനത്തിനിടെ; ഇന്ത്യന്‍ പതാക കീറിയെറിഞ്ഞു 

International
  •  7 days ago
No Image

ചോദ്യപേപ്പറുകൾ മുൻ വർഷങ്ങളിലും ചോർത്തി;  തെളിവുകൾ നശിപ്പിക്കാനും ശ്രമം  

Kerala
  •  7 days ago