എല്‍സി പറയുന്നു... 'അങ്ങനെ ആ ആഗ്രഹം സഫലമായി'
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും അടുത്ത് കാണാനായതിന്റെ സന്തോഷത്തിലാണ് വയനാട് ചേനമല കൈതക്കൊല്ലി സ്വദേശിനി എല്‍സി. കഴിഞ്ഞ ദിവസം രാഹുലിനെ കാണണമെന്ന് കന്നട മാധ്യമ പ്രവര്‍ത്തകയോട് പറഞ്ഞിരുന്നു. ആസ്ത്മയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴായിരുന്നു മാധ്യമ പ്രവര്‍ത്തക എല്‍സിയുടെ പ്രതികരണം ചിത്രീകരിച്ചത്. പിന്നീട് ഈ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമം വഴി പ്രചരിച്ചതോടെയാണ് രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇവരെ കാണാന്‍ രാഹുല്‍ താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു.
രാഹുലിന്റെ ഓഫിസ് നിര്‍ദേശം അനുസരിച്ച് ഡി.സി.സി നേതൃത്വം ഇടപെട്ട് എല്‍സിയെ കല്‍പ്പറ്റയില്‍ എത്തിക്കുകയായിരുന്നു. രാവിലെ 10ഓടെ പേരക്കുട്ടി പ്രിയ, ദേവിക എന്നിവര്‍ക്കൊപ്പമാണ് എല്‍സി എത്തിയത്. ഒരു മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ രാഹുലും പ്രിയങ്കയും എത്തിയപ്പോള്‍ ആദ്യം അന്വേഷിച്ചത് എല്‍സിയെ കുറിച്ചായിരുന്നു. ഹെലിപ്പാഡിന് സമീപം നില്‍ക്കുകയായിരുന്ന എല്സിക്കരികില് എത്തി ഇരുവരും ആലിംഗനം ചെയ്തു. കുശലം പറഞ്ഞ് എന്ത് ആവശ്യമുണ്ടെങ്കിലും ഞാന്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയാണ് രാഹുല്‍ മടങ്ങിയത്. രാഹുലിനെയും പ്രിയങ്കയെയും കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷത്തിലാണ് എല്‍സി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."