'ദേശീയ കാഴ്ചപ്പാടില്ലാത്ത ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു'
പയ്യോളി: ദേശീയ കാഴ്ചപ്പാടില്ലാത്ത അവസ്ഥയിലാണ് ഇടതുപക്ഷമെന്നും തമിഴ്‌നാട്ടില്‍ അവരുടെ സ്ഥാനാര്‍ഥിയുടെ കൂടെ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ വച്ചാണ് വോട്ടു പിടിക്കുന്നതെന്നും വടകര പാര്‍ലമെന്റ് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ പറഞ്ഞു.
കിഴൂര്‍ ടൗണില്‍ യു.ഡി.എഫ് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാ രാജ്യത്തെ ജനങ്ങള്‍ കഴിഞ്ഞ 5 വര്‍ഷത്തെ ഭരണത്തില്‍ പൊറുതിമുട്ടിക്കഴിയുകയാണ്. ജുഡിഷ്യറി പോലും സ്വാധീനിക്കപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ നട്ടെല്ല് ഒടിഞ്ഞ അവസ്ഥയിലാണ്.
മോദിഭരണം രാജ്യത്താകമാനം അസന്തുലിതാവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും ഈ ഒരവസ്ഥക്ക് പരിഹാരം കാണാന്‍ വേണ്ടിയുള്ള പോരാട്ടത്തിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുകയാണെന്നും മുരളി പറഞ്ഞു.
സി.വി ബാലകൃഷ്ണന്‍, അഡ്വ. പി. കുല്‍സു, സി.വി ബാലകൃഷ്ണന്‍, മടത്തില്‍ നാണു, മടത്തില്‍ അബ്ദുദുറഹ്മാന്‍, അഷ്‌റഫ് കോട്ടക്കല്‍, സബീഷ് കുന്നങ്ങോത്ത്, മാംജേഷ് ശാസ്ത്രി, കെ.ടി വിനോദ് , ഏഞ്ഞിലാടി അഹമ്മദ് സംസാരിച്ചു.
മൂരാട് നിന്ന് തുറന്ന വാഹനത്തിലാണ് സ്ഥാനാര്‍ത്ഥിയെ കിഴൂരിലേക്ക് ആനയിച്ചത്. മൂരാട് ചേര്‍ന്ന സ്വീകരണ യോഗം പാറക്കല്‍ അബദുല്ല ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."