മന്ത്രി മൂന്നാറിലെത്തി മാപ്പ് പറയണം; റോഡില്‍ കുത്തിയിരുന്ന് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ പ്രതിഷേധം
മൂന്നാര്‍: മൂന്നാറിലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയ്ക്കെതിരേ സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ മന്ത്രിം എം.എം മണിക്കെതിരേ പ്രതിഷേധവുമായി കൂട്ടായ്മ പ്രവര്‍ത്തകര്‍. പരാമര്‍ശത്തില്‍ മണി ഇവിടെയെത്തി
മാപ്പ് പറയണമെന്ന ആവശ്യവുമായി സ്ത്രീ തൊഴിലാളികള്‍ റോഡില്‍ കുത്തിയിരുപ്പ് സമരം നടത്തുന്നു. ഗോമതിയുടെ നേതൃത്വത്തിലുള്ള പൊമ്പിളൈ ഒരുമ പ്രവര്‍ത്തകരാണ് സമരം നടത്തുന്നത്.
മന്ത്രി നേരിട്ടെത്തുന്നതുവരെ മൂന്നാര്‍ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തും. സ്ത്രീകളെ അപമാനിച്ചതിനുള്ള ശിക്ഷ മണി അനുഭവിക്കണം. തോട്ടം തൊഴിലാളികളെല്ലാം സമരത്തില്‍ പങ്കെടുക്കും. പിന്തുണയുമായി ആരെത്തിയാലും സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦
Also Read: സമരകാലത്ത് എല്ലാതരം വൃത്തികേടുകളും നടന്നിട്ടുണ്ട്; പൊമ്പിളൈ ഒരുമൈയെ അധിക്ഷേപിച്ച് മണി
♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦
കേരളത്തിലെ മൊത്തം സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനയാണ് മന്ത്രി നടത്തിയത്. പാവപ്പെട്ട തോട്ടം തൊഴിലാളികളെ കുറിച്ച് പറയാന്‍ മണിക്ക് എന്ത് യോഗ്യതയുണ്ടെന്നും ഗോമതി ചോദിച്ചു. സ്ത്രീത്വത്തെ അപമാനിക്കുകയാണ് മണി ചെയ്തതെന്നും ഗോമതി പ്രതികരിച്ചു.
പ്രതിഷേധിക്കുന്ന സ്ത്രീ തൊഴിലാളികളെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ച പൊലിസിന്റെ ശ്രമം പരാജയപ്പെട്ടു. റോഡില്‍ കുത്തിയിരുന്നും കിടന്നും പ്രതിഷേധിച്ച തൊഴിലാളികള്‍ മന്ത്രി മാപ്പ് പറയാതെ റോഡില്‍ നിന്നും മാറില്ലെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."