HOME
DETAILS
MAL
അനധികൃത ഗോഡൗണ്‍: റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.എമ്മിന്റെ നിര്‍ദേശം
backup
April 05 2019 | 03:04 AM
വടകര: ഏറാമല പഞ്ചായത്തിലെ മുയിപ്ര റോഡിലുള്ള വിവാദ ഗ്യാസ് ഗോഡൗണ്‍ വിഷയത്തില്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ എ.ഡി.എം വടകര തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി.
ഹൈക്കോടതി ഉത്തരവ് പ്രകാരം ഗോഡൗണിന് പ്രവര്‍ത്തന അനുമതി നല്‍കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് വ്യക്തമാക്കിയിരുന്നു. ഇവിടെയുള്ള ഗ്യാസ് എടുത്തുമാറ്റണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് എ.ഡി.എം പ്രശ്‌നത്തില്‍ ഇടപെട്ടത്.
ഇന്നലെ പഞ്ചായത്ത് അധികാരികള്‍ എ.ഡി.എമ്മിനെ കണ്ട് രേഖകള്‍ കൈമാറി. ഇത് തഹസില്‍ദാര്‍ക്ക് നല്‍കി റിപ്പോര്‍ട്ട് തരാന്‍ എ.ഡി.എം ശുപാര്‍ശ ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."