അക്രമ രാഷ്ട്രീയത്തിനെതിരേ ജനം വിധിയെഴുതും: കെ. മുരളീധരന്
ബംഗളൂരു: അക്രമത്തിലൂടെയും കൊലപാതകത്തിലൂടെയും ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ക്കുന്ന സി.പിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെ സഹിക്കാന്‍ ജനങ്ങള്‍ക്ക് കഴിയില്ലെന്നും അതിനെതിരേ കേരള ജനത വിധിയെഴുതുമെന്നും വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്. ഓള് ഇന്ത്യാ കെ.എം.സി.സി സംഘടിപ്പിച്ച യു.ഡി.എഫ് പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത് ജനങ്ങളെ വഞ്ചിക്കുകയാണ്. ഓഖി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായം നല്‍കാതെ അവരെ വഞ്ചിച്ചുവെന്നും പ്രളയബാധിതര്‍ക്കു വാഗ്ദാനം ചെയ്ത സഹായവും നല്‍കിയില്ലെന്നും മുരളീധരന് പറഞ്ഞു.
എം.കെ നൗഷാദ് അധ്യക്ഷനായി. യു.ഡി.എഫ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി കെ. സുധാകരന്, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, അഡ്വ. പ്രവീണ്‍ കുമാര്‍, ടി. ഉസ്മാന്, സുനില്‍ തോമസ്, ഷംസുദീന്‍ കൂടാളി, ജയ്സന്, നാസര്‍ നീലസാന്ധ്ര, ഹാരിസ് കൊല്ലത്തി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."