യമനില്‍ സഖ്യസേന നടത്തിയ ഓപ്പറേഷനില്‍ നിരവധി അല്‍ഖാഇദ തീവ്രവാദികളെ പിടികൂടി
റിയാദ്: യമനില്‍ സഖ്യസേന നടത്തിയ ഓപ്പറേഷനില്‍ നിരവധി അല്‍ഖാഇദ തീവ്രവാദികളെ പിടികൂടി. വ്യോമസേനാ വിമാനങ്ങളുടെ അകമ്പടിയോടെ നടത്തിയ ഓപ്പറേഷന് യമന്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് നടത്തിയത്.
മുഖല്ല പട്ടണത്തെ ലക്ഷ്യമാക്കി നടത്തിയ നീക്കത്തില്‍ മുതിര്‍ന്ന നേതാക്കളടക്കം ഏഴിലധികം അല്‍ഖാഇദ തീവ്രവാദികളെയാണ് പിടികൂടിയത്. ഇതില്‍ നേരത്തെ വന്ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളും ഉള്‍പ്പെട്ടിട്ടുണ്ട്. വിവിധ രാജ്യക്കാരായ തീവ്രവാദികളെയാണ് പിടികൂടിയതെന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വാദി ഹദറമൗത്തില്‍ നടന്ന നീക്കത്തില്‍ സര്‍ഖാവി എന്ന പേരില്‍ അറിയപ്പെടുന്ന അല്‍ഖാഇദ നേതാവായ അഹ്മദ് സയിദ് അവാദ് ബാര്ഹാമ എന്നയാളും പിടിയിലായിട്ടുണ്ട്. സൈനിക നീക്കത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനായി സജ്ജമാക്കിയിരുന്ന നിരവധി ആയുധങ്ങളും സൈന്യം പിടികൂടിയിട്ടുണ്ട്.
2014 ലെ നിരവധി യമന്‍ സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തിലെ പ്രധാനപ്രതി അബൂ അലി അല്‍ സഹീരി, അഹ്മദ് സയിദ് അവാദ് ബാര്ഹാമ എന്ന തീവ്രവാദി എന്നിവര്‍ പിടിയിലായതായി ഹദറമൗത് ഗവര്‍ണര്‍ മേജര്‍ ജനറല്‍ അഹ്മദ് സഈദ് ബിന്‍ ബറൈക് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."