HOME
DETAILS

റോഡ് പ്രവൃത്തിയില്‍ ക്രമക്കേടെന്ന് ആരോപണം

  
backup
April 05, 2019 | 4:51 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae

കോളയാട്: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയില്‍ കോളയാട് എടക്കോട്ട റോഡ് ടാറിങിലും അനുബന്ധ പ്രവൃത്തിയിലും ക്രമക്കേട് എന്നാരോപിച്ച് നാട്ടുകാര്‍ രംഗത്ത്. പുത്തലം രണ്ടാംപാലം അപകടാവസ്ഥയിലായിട്ടും പാലം മാറ്റി പണിയാതെ ഇതിനു മുകളിലൂടെ ടാര്‍ ചെയ്യുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.
പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ താഴെ കോളയാട് നിന്നു പുത്തലം എടക്കോട്ട വരെയുള്ള റോഡ് പ്രവൃത്തിയിലാണ് അപാകത ഉണ്ടെന്നുപറഞ്ഞ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രംഗത്തെത്തിയത്.
നാലു കിലോമീറ്ററോളം റോഡാണ് പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജനയില്‍ അഞ്ചുവര്‍ഷത്തെ അറ്റകുറ്റപ്പണി ഉള്‍പ്പെടെ 2,89,95,229 രൂപ വകയിരുത്തി പ്രവൃത്തി നടത്തുന്നത്. താഴെ കോളയാട് നിന്നു കയറ്റംകുറച്ച് ടാര്‍ ചെയ്ത ഭാഗത്ത് റോഡില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായതിനെ തുടര്‍ന്നു കരാറുകാരന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഈഭാഗം റീടാറിങ് നടത്താമെന്നു പറഞ്ഞിരുന്നെങ്കിലും ചിലഭാഗത്ത് മാത്രം ടാറിങ് നടത്തുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പുത്തലം ഒന്നാംപാലം മൂന്നുമീറ്റര്‍ വീതികൂട്ടി പണിയുന്നതിന്റെ ഭാഗമായി പുഴയില്‍ ഫൗണ്ടേഷന്‍ ഇല്ലാതെ തൂണ് നിര്‍മിക്കാനുള്ള ശ്രമവും നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്നു നിര്‍ത്തി വയ്ക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.
ക്രഷറില്‍ നിന്നു ഭാരംകയറ്റിയ ലോറി കടന്നുപോകുന്ന ഈ റോഡിലെ പുത്തലം രണ്ടാം പാലത്തിന്റെ അടിവശം ദ്രവിച്ച് കമ്പി പുറത്തായ നിലയിലായിട്ടും മാറ്റിപണിയാതെ ഇതിനു മുകളിലൂടെ ടാറിങ് പ്രവൃത്തി നടത്തി. നിലവില്‍ ടാര്‍ ചെയ്ത പലഭാഗത്തും മണലില്‍ ടാര്‍ ചെയ്തതിനാല്‍ കൈകൊണ്ട് പോലും ടാറിങ് ഇളക്കിമാറ്റാന്‍ പറ്റുന്ന നിലയിലാണുള്ളത്.ഈ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചില്ലെങ്കില്‍ മറ്റു സമര പരിപാടികളുമായും രംഗത്ത് വരുമെന്ന് ഇരുപതോളം അംഗങ്ങളുള്ള ആക്ഷന്‍കമ്മിറ്റി ഭാരവാഹികളായി കണ്‍വീനര്‍ ഇ.ജെ ജോളി, സെക്രട്ടറി ജോസഫ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിൽ ഇറങ്ങും മുമ്പേ സോഷ്യൽ മീഡിയ കത്തിച്ചു; തരംഗം സൃഷ്ടിച്ച് സഞ്ജു സാംസൺ

Cricket
  •  4 days ago
No Image

പൊലിസിനെതിരെ ഓട്ടോ ഡ്രൈവറുടെ പരാതി; ഭാര്യ നൽകിയ പരാതി അന്വേഷിക്കാനെത്തിയപ്പോൾ മർദിച്ചെന്ന് ആരോപണം

crime
  •  4 days ago
No Image

മാസപ്പിറവി ദൃശ്യമായി; യുഎഇയിൽ നാളെ റജബ് ഒന്ന്

uae
  •  4 days ago
No Image

മുൻഭർത്താവിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു; യുവതിക്കെതിരെ സൈബർ നിയമപ്രകാരം കേസ്

uae
  •  4 days ago
No Image

അവധിക്കാലത്ത് ക്ലാസുകൾ നടത്താൻ അനുവദിക്കില്ല: വി ശിവൻകുട്ടി

Kerala
  •  4 days ago
No Image

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി; മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം അന്തരിച്ചു

Kerala
  •  4 days ago
No Image

കഴിഞ്ഞ ലോകകപ്പിൽ ഉണ്ടായിരുന്ന അവനെയും ടീമിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല: അഗാർക്കർ

Cricket
  •  4 days ago
No Image

199 പൊലിസുകാർ, ആയിരക്കണക്കിന് മദ്യപാനികൾ; സുരക്ഷ എങ്ങനെ ഉറപ്പാക്കും? ബോംബെ ഹൈക്കോടതി

National
  •  4 days ago
No Image

ഔദ്യോഗിക യാത്രകൾ ഇനി എളുപ്പമാകും; വിസ ഇളവ് കരാറിൽ ഒപ്പുവച്ച്‌ ഇന്ത്യയും സൗദിയും

latest
  •  4 days ago
No Image

ഇതിഹാസങ്ങൾക്ക് മുകളിൽ സഞ്ജു; ചരിത്രനേട്ടത്തിൽ വീണ്ടും തിളങ്ങി മലയാളി താരം

Cricket
  •  4 days ago