HOME
DETAILS
MAL
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു
backup
July 05 2020 | 05:07 AM
മലപ്പുറം: കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് (82)ആണ് ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ചത്. റിയാദില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ശക്തമായ പനിയെ തുടര്‍ന്ന് മെഡിക്കള്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹം നേരത്തെ രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."