വയോധികയുടെ സ്വര്‍ണം തട്ടിയെടുത്ത കേസ്: യുവതി പിടിയില്‍
ചേലക്കര: കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന രണ്ടായിരം രൂപയ്ക്ക് അപേക്ഷ നല്‍കാനെത്തിയ 78 കാരിയെ കബളിപ്പിച്ച് അഞ്ചു പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയായ യുവതി പഴയന്നൂര്‍ പൊലിസിന്റെ പിടിയിലായി. കൊട്ടേക്കാട് വരടിയത്ത് വാടകയ്ക്ക് താമസിയ്ക്കുന്ന കുരുതുകുളങ്ങര ഓമന (മറിയം 55) യെയാണ് പഴയന്നൂര്‍ പൊലിസ് വരടിയത്തു നിന്ന് അറസ്റ്റ് ചെയ്തത്.
തിരുവില്വാമല കുത്താമ്പുള്ളി പൂളയ്ക്കപറമ്പില്‍ കാര്‍ത്യായനി (78) യെയാണ് കബളിപ്പിച്ചത്. കഴിഞ്ഞ 28ന് മൂന്നു മണിയോടെയാണ് സംഭവം. ധനസഹായം ലഭിയ്ക്കാന്‍ അപേക്ഷ നല്‍കാന്‍ തിരുവില്വാമല പഞ്ചായത്ത് ഓഫിസില്‍ എത്തിയതായിരുന്നു വയോധിക. സഹായിക്കാനെന്ന വ്യാജേന യുവതി അടുത്ത് കൂടുകയും അപേക്ഷ നല്‍കാന്‍ ഫോട്ടോ എടുക്കണമെന്ന് പറഞ്ഞ് വിശ്വസിപ്പിയ്ക്കുകയുമായിരുന്നു.
ഇതിന് വേണ്ടി പഴയന്നൂര്‍ക്ക് കൊണ്ടുപോവുകയും പഴയന്നൂര്‍ ആശുപത്രി വളപ്പിലെത്തിച്ചതിന് ശേഷം ഫോട്ടോ എടുക്കുമ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ അണിയരുതെന്നും ആഭരണങ്ങള്‍ കണ്ടാല്‍ സഹായം നല്‍കില്ലെന്ന് വിശ്വസിപ്പിയ്ക്കുകയും മൂന്നു പവന്‍ തൂക്കമുള്ള മാല, രണ്ടു പവന്‍ തൂക്കമുള്ള വള എന്നിവ ഊരി വാങ്ങി മുങ്ങുകയുമായിരുന്നു.
യുവതിയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതിനിടയിലാണ് കൊട്ടേക്കാട് വരടിയത്ത് വാടകയ്ക്ക് താമസിയ്ക്കുന്നതായി പൊലിസിനു വിവരം ലഭിച്ചത്.
വരടിയത്തെത്തിയ എസ്.ഐ ബാബു, സിവില്‍ പൊലിസ് ഓഫിസര്‍ ഡിജോ, വനിതാ സിവില്‍ പൊലിസ് ഓഫിസര്‍ ബിസ്മിത എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
തൃശൂര്‍ വെസ്റ്റ്, ഈസ്റ്റ്, അങ്കമാലി, മലപ്പുറം, ചേര്‍പ്പ് തുടങ്ങിയ സ്റ്റേഷനുകളില്‍ ഓമനയ്‌ക്കെതിരേ നിരവധി കേസുകളുണ്ടെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."