വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി നടി ഹൈക്കോടതിയില്‍
കൊച്ചി: വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹരജി നല്കി. നടിയുടെ ഇതേ ആവശ്യം വിചാരണക്കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. ഭരണപരമായ ചില കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടിയുടെ ആവശ്യം തള്ളിയിരുന്നത്.
എറണാകുളം ജില്ലയില്‍ വനിതാ ജഡ്ജിയില്ലാത്ത സാഹചര്യത്തില്‍ വിചാരണക്കു വേണ്ടി പ്രത്യേകമായി വനിതാ ജഡ്ജിയെ നിയമിക്കാന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ ആവശ്യം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്.
സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായാണ് നടി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. നിര്‍ഭയ കേസിന് ശേഷം ബലാത്സംഗക്കേസുകളില്‍ വനിതാ ജഡ്ജി വേണവെന്ന നിര്‍ദേശമുണ്ടന്ന് ഹരജിയില്‍ പറയുന്നു. കേസിലെ പ്രതിയായ അഡ്വ. രാജു ജോസഫ് തന്റെ വിടുതല്‍ ഹരജി തള്ളിയ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. രണ്ട് ഹരജികളും ഇന്ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."