HOME
DETAILS

ജപ്പാന്‍ പ്രളയത്തില്‍ മരണസംഖ്യ 100 കടന്നു

  
backup
July 09 2018 | 18:07 PM

%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0

ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ നൂറ് കടന്നു. 61 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മേഖലയില്‍ വൈദ്യുതിബന്ധം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ മേഖലയില്‍ കനത്ത മഴയാണു വര്‍ഷിച്ചത്. സാധാരണ ജൂലൈ മാസം മൊത്തത്തിലുണ്ടാകുന്ന മഴയുടെ മൂന്നിരട്ടിയാണു കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ മാത്രം പ്രദേശത്തുണ്ടായത്. ഹിരോഷിമ, ഹയോഗോ, നാഗസാക്കി, സാഗ, ടൊട്ടോറി എന്നിവിടങ്ങളിലാണ് കനത്ത മഴ വര്‍ഷിച്ചത്. ഷിക്കോക്കോ ദ്വീപിലെ മോട്ടോയോമ നഗരത്തില്‍ മാത്രം രണ്ടു ദിവസങ്ങള്‍ക്കിടെ 583 മി.മീറ്റര്‍ മഴയാണു പെയ്തത്. ഏതാനും ദിവസങ്ങള്‍ കൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം.
മരണസംഖ്യ 114 ആയതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഹിരോഷിമയിലാണ് കൂടുതല്‍ ആളപായവും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. പൊലിസ്, അഗ്നിശമന സേനാംഗങ്ങള്‍, തീരരക്ഷാസേന അടക്കം 73,000ത്തോളം പേരും 700 ഹെലികോപ്ടറുകളും അടങ്ങുന്ന വന്‍ സംഘമാണു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്. 1983നു ശേഷം ജപ്പാനിലുണ്ടാകുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോള്‍ പടിഞ്ഞാറന്‍ മേഖലയിലുണ്ടാകുന്നത്.
ആളപായത്തിനു പുറമെ നൂറു കണക്കിനു കെട്ടിടങ്ങളും വീടുകളും തകര്‍ന്നടിയുകയും ചെയ്തിട്ടുണ്ട്. ദുരന്തത്തിന്റെ തോത് കൃത്യമായി കണക്കാക്കാനായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ വിദേശയാത്ര റദ്ദാക്കി. ബെല്‍ജിയം, ഫ്രാന്‍സ്, സഊദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ സന്ദര്‍ശനത്തിനായി ബുധനാഴ്ച പുറപ്പെടാനിരിക്കുകയായിരുന്നു ആബെ.
അതിനിടെ, ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ ശനിയാഴ്ച വന്‍ ഭൂചലനവുമുണ്ടായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തലസ്ഥാനത്ത് അനുഭവപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago
No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago