HOME
DETAILS
MAL
ഏഴുവയസുകാരന് ക്രൂരമര്‍ദനം: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
backup
April 05 2019 | 06:04 AM
തൊടുപുഴ: ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ പൊലിസ് കസ്റ്റഡിയില്‍ വിട്ട പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ബുധനാഴ്ചയാണ് പ്രതി തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍ ആനന്ദി(36) നെ സി.ജെ.എം കോടതി കസ്റ്റഡിയില്‍ വിട്ടത്.
അതേ സമയം മര്‍ദ്ദനമേറ്റ കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ഇനി പ്രതീക്ഷ വേണ്ടെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നതെങ്കിലും കോട്ടയത്ത് നിന്നെത്തിയ വിദഗ്ധ സംഘം കുറച്ചുദിവസം കൂടി വെന്റിലേറ്ററിന്റെ സഹായം തുടരാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."