മോദിക്കെതിരായ ബ്ലോഗ്: ട്വിറ്ററില്‍ ട്രെന്റായി എല്‍.കെ അദ്വാനി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി നേതൃത്വത്തിനുമെതിരെ ഒളിയമ്പെയ്തുകൊണ്ടുള്ള ബ്ലോഗിനു പിന്നാലെ ട്വിറ്ററില്‍ ട്രെന്റായി എല്‍.കെ അദ്വാനി. ബി.ജെ.പി വിരുദ്ധരയെല്ലാം രാജ്യദ്രോഹികളും രാജ്യവിരുദ്ധരുമാക്കുന്നത് ശരിയല്ലെന്നാണ് പ്രധാനമായും ബ്ലോഗിലൂടെ അദ്വാനി പറഞ്ഞത്.
ആദ്യം രാജ്യം, പിന്നെ പാര്‍ട്ടി, സ്വന്തം കാര്യം അവസാനം എന്ന് തലക്കെട്ടിട്ട ബ്ലോഗ് മോദി- അമിത് ഷാ കൂട്ടുകെട്ടിനെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ്. പാര്‍ട്ടിയുടെ സ്ഥാപകദിനമായ ഏപ്രില്‍ ആറിന് രണ്ടുദിനം മുന്‍പെഴുതിയ ബ്ലോഗ് പ്രവര്‍ത്തകരെയാണ് അഭിസംബോധന ചെയ്യുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ അസംതൃപ്തനായിരുന്ന അദ്വാനി മൗനം ഭഞ്ജിച്ചത് പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് വഴിവയ്ക്കും. ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും പാരമ്പര്യവും ഊന്നിപ്പറയുന്ന കുറിപ്പില്‍ പിന്‍നോട്ടം വേണമെന്നും ഒപ്പമുള്ളവരെ അവഗണിക്കരുതെന്നും സൂചിപ്പിക്കുന്നത് ഗാന്ധിനഗറില്‍ തന്നെ വെട്ടി അമിത് ഷാ സ്ഥാനാര്‍ഥിയായതിലെ എതിര്‍പ്പായി കാണാം.
പാര്‍ട്ടിക്കുള്ളിലും മഹത്തായ രാജ്യം കെട്ടിപ്പടുക്കാനുംജനാധിപത്യം ആവശ്യമാണ്. ഇത് ബി.ജെ.പിയുടെ പ്രത്യേകതയായിരുന്നു. ഇന്ത്യന്‍ ദേശീയതയെ കുറിച്ച് നാം വിഭാവനം ചെയ്യുന്നതിനോട് വിയോജിപ്പുള്ളവരെ രാജ്യദ്രോഹികളെന്ന നിലയില്‍ ചിത്രീകരിക്കരുത്. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഈ പാര്‍ട്ടി അംഗീകരിച്ചിരുന്നു.
കുറിപ്പില്‍ ഒന്നിലേറെ സ്ഥലത്ത് ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ കുറിച്ചു പറയുന്നത് അമിത് ഷായ്ക്ക് ഏകാധിപത്യസ്വഭാവമാണെന്ന വിമര്‍ശനമായി കാണാം.
വാജ്‌പേയി മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയായിരുന്ന അദ്വാനി മോദിഅമിത് ഷാ കൂട്ടുകെട്ടിന്റെ വരവോടെ തീര്‍ത്തും അവഗണിക്കപ്പെട്ടു. 75 വയസ് കഴിഞ്ഞവര്‍ മല്‍സരിക്കേണ്ടെന്ന പാര്‍ട്ടി നിലപാട് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ബാധകമാക്കിയിരുന്നില്ല. ഇത്തവണ 91കാരനായ അദ്വാനിയുടെ താല്‍പര്യം പോലും പാര്‍ട്ടി ആരാഞ്ഞിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."