HOME
DETAILS

സംസ്ഥാനത്ത് മ്യൂസിയങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്കുയരുന്നു

  
backup
July 09 2018 | 19:07 PM

samsthanath-meusiyangal-anthardesheeya

കോഴിക്കോട്: സംസ്ഥാന പുരാവസ്തു വകുപ്പിന് കീഴിലുള്ള മ്യൂസിയങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്കുയരുന്നു. പദ്ധതിയില്‍ തിരുവന്തപുരം നേപ്പിയര്‍ മ്യൂസിയം, നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം, ശ്രീചിത്രാ ആര്‍ട്ട് ഗാലറി, എറണാകുളം ജില്ലാ പെതൃക മ്യൂസിയം, ബാസ്റ്റ്യന്‍ ബംഗ്ലാവ്, കൊച്ചി, പാലക്കാട് ജില്ലാ പൈതൃക മ്യൂസിയം, ശ്രീപാദം കൊട്ടാരം, ഫോര്‍ട്ട് തിരുവനന്തപുരം എന്നിവയാണ് അന്തര്‍ദേശീയ നിലവാരത്തിലേക്കുയരുന്നത്.
നിലവാരം ഉയര്‍ത്തുന്നതിനായി സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ 'ഇന്ററാക്ടീവ് മ്യൂസിയം ഓഫ് കള്‍ച്ചറല്‍ ഹിസ്റ്ററി ഓഫ് കേരള' എന്ന സ്ഥാപനത്തെ നോഡല്‍ ഏജന്‍സിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ മേല്‍നോട്ടത്തിലാണ് മ്യൂസിയങ്ങള്‍ നവീകരിക്കാന്‍ വകുപ്പ് ഒരുങ്ങുന്നത്. ഇതിനോടകം തന്നെ തിരുവനന്തപുരം നേപ്പിയര്‍ മ്യൂസിയം അന്തര്‍ദേശീയ നിലവാരത്തില്‍ പുനരുദ്ധാരണം നടത്തുന്നതിനായി സര്‍ക്കാര്‍ വിദഗ്ദ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ കുങ്കിച്ചിറയില്‍ പുതുതായി ആരംഭിക്കുന്ന ഹെറിറ്റേജ് മ്യൂസിയത്തിന്റെ കെട്ടിട നിര്‍മാണം അവസാനഘട്ടത്തിലാണ്.
കോഴിക്കോട് ആര്‍ട്ട് ഗാലറി ആന്‍ഡ് കൃഷ്ണമേനോന്‍ മ്യൂസിയം പുനരുദ്ധാരണം നടത്തുന്നതിന് ആദ്യഘട്ടമായി മ്യൂസിയം കെട്ടിടം നവീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. തൃശൂരിലെ സംസ്ഥാന മ്യൂസിയം മൃഗശാലയിലെ ആര്‍ട്ട് മ്യൂസിയം പുനരുദ്ധാരണം നടത്തുന്നതിന് കേരള നിര്‍മിതി കേന്ദ്രവുമായി നടപടി സ്വീകരിക്കുകയും ഇതിനാവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ തൃപ്പൂണിത്തറ ഹില്‍പ്പാലസ് മ്യൂസിയം, കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം എന്നിവയുടെ നവീകരണ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടന്നുവരികയാണ്. നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം മ്യൂസിയത്തെ തീമാറ്റിക് ഇന്ററാക്ടീവ് തലത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ കഴിഞ്ഞ മാസം പൂര്‍ത്തിയാക്കി മെയ് അവസാനത്തോടെ തുറന്നുകൊടുത്തു.
ഇവിടെ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ ശാസ്ത്രീയമായ പ്രദര്‍ശനവും പ്രകാശ വിന്യാസവും നടപ്പിലാക്കിക്കൊണ്ടും മ്യൂസിയം സംബന്ധമായ വിവരങ്ങള്‍ വിശദമാക്കുന്ന കിയോസ്‌ക്കുകള്‍, വീഡിയോ പ്രദര്‍ശനങ്ങള്‍, ഡിസ്‌ക്രിപ്ഷന്‍ ബോര്‍ഡുകള്‍, മോഡലുകള്‍ തുടങ്ങിയവയും ആധുനിക രീതിയിലുള്ള ഇന്ററാക്ടീവ് തിയറ്റര്‍ റൂമും സജീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മറ്റ് മ്യൂസിയങ്ങളുടെയും നിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചു വരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  12 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  12 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  12 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  13 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  13 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  13 days ago