HOME
DETAILS
MAL
ഒളികാമറ ഓപറേഷന് പിന്നില്‍ തങ്ങളാണെന്ന് തെളിയിക്കാമോ- വെല്ലുവിളിച്ച് സി.പി.എം
backup
April 05 2019 | 08:04 AM
കോഴിക്കോട്: ഒളിക്യാമറ ഓപ്പറേഷന് പിന്നില്‍ സി.പി.എം ആണെന്ന ആരോപണം തെളിയിക്കാന്‍ എം.കെ.രാഘവനെ വെല്ലുവിളിക്കുന്നതായി കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനന്. രാഘവന്റെ കരച്ചില് നാടകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
അഞ്ചുകോടി രൂപയുടെ ഓഫര്‍ സ്വീകരിച്ചതെന്തിനെന്ന് രാഘവന് വ്യക്തമാക്കണമെന്ന് പി.മോഹനന് ആവശ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ചെലവിനായി 20 കോടി രൂപ എവിടെ നിന്ന് സമാഹരിച്ചുവെന്ന് രാഘവന് തുറന്നു പറയണമെന്നും അദ്ദേഹം പറഞ്ഞു. എം.കെ രാഘവനെതിരെ ഇനിയും വെളിപ്പെടുത്തലുകള്‍ വരുമെന്നാണ് കേള്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."