ഏഴ് ലക്ഷം വീടുകളില്‍ സുപ്രഭാതത്തിന്റെ സന്ദേശം എത്തിക്കും
കോഴിക്കോട്: സുപ്രഭാതം ദിനപത്രത്തിന്റെ അഞ്ചാം വാര്‍ഷിക കാംപയിനിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു. ജൂലൈ 15 മുതല്‍ ആഗസ്റ്റ് 15 വരെ ഒരു മാസം നീണ്ടു നില്ക്കുന്ന വരിക്കാരെ ചേര്‍ക്കല്‍ കാംപയിനിന്റെ മുന്നോടിയായി റെയ്ഞ്ച്തല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി.
സമസ്തയുടെയും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ , സുന്നി മഹല്ല് ഫെഡറേഷന്, സുന്നി യുവജന സംഘം, എസ്.കെ.എസ്.എസ്.എഫ്, സമസ്ത കേരള മുസ്ലിം എംപ്ലോയിസ് അസോസിയേഷന്, ജംഇയ്യത്തുല്‍ മുദിരിസീന്, ജംഇയ്യത്തുല്‍ ഖുത്വുബാഅ്, സമസ്ത ലീഗല്‍ സെല്‍, സുന്നി ബാലവേദി തുടങ്ങിയ കീഴ്ഘടകങ്ങളുടേയും നേതൃത്വത്തില്‍ കാംപയിന് വിജയിപ്പിക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. കാംപയിനില്‍ ഏഴ് ലക്ഷം വീടുകളില്‍ സുപ്രഭാതത്തിന്റെ സന്ദേശം എത്തിക്കും.
വരിക്കാരെ ചേര്‍ക്കുന്നതിനുള്ള സംസ്ഥാനതല ഉദ്ഘാടനം 13ന് കോഴിക്കോട് നടക്കും. 14ന് റെയ്ഞ്ച്തല ഉദ്ഘാടനവും 15ന് മദ്റസാതല ഉദ്ഘാടനവും നടക്കും.
വിദേശ രാജ്യങ്ങളൊഴികെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 380 റെയ്ഞ്ചുകളിലെ 9,500 മദ്റസകളിലൂടെയാണ് കാംപയിന് സന്ദേശം കൈമാറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."