കുളത്തൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
ശ്രീകാര്യം: കുളത്തൂര്‍ മുക്കോലയ്ക്കല്‍ ബൈപ്പാസ് ജങ്ഷനില്‍ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കുളത്തൂര്‍ തൃപ്പാദഗിരി വിളയില്‍ പുത്തന്‍ വീട് പഞ്ചമി ഭവനില്‍ മണികണ്ഠന്‍ (46) ആണ് മരിച്ചത്. ബുള്ളറ്റിനു പുറകിലിരുന്ന് യാത്രചെയ്യുകയായിരുന്ന ബിനു (47) ഗുരുതരമായ പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് അപകടം. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ശേഷം കഴക്കൂട്ടം ഭാഗത്ത് നിന്ന് മുക്കോലയ്ക്കല്‍ ബൈപ്പാസ് ജങ്ഷനില്‍ തിരിയവെ തിരുവനന്തപുരം ഭാഗത്ത് നിന്ന് വന്ന കായംകുളം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ബുള്ളറ്റിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മണികണ്ഠന്‍ തല്‍ക്ഷണം മരിച്ചു.
തടിച്ചുകൂടിയ നാട്ടുകാര്‍ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബഹളം വെച്ചത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. കൂടുതല്‍ പൊലിസുകാരെത്തി കാര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തി. നാലു റോഡുകള്‍ വന്നു ചേരുന്ന മുക്കോലയ്ക്ക്ല്‍ ജങ്ഷനില്‍ അപകടം തുടര്‍ക്കഥയാണ്. ഇരുവശങ്ങളില്‍ നിന്നും വാഹനങ്ങള്‍ മുറിച്ചു കടക്കേണ്ട ഇവിടെ വേണ്ടത്ര ട്രാഫിക് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
മരിച്ച മണികണ്ഠന്‍ കൂലിപ്പണിക്കാരനാണ് . ഭാര്യ ബിന്ദു, മക്കള്‍ പഞ്ചമി, പൗര്‍ണമി. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."