മോദിയുടെ 'മേം ഭി ചൗക്കിദാര്‍' പരിപാടി; ദൂരദര്‍ശന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ 'മേം ഭി ചൗക്കിദാര്‍' സംപ്രേഷണം ചെയ്തതിന് ദൂരദര്‍ശന്‍ ചാനലിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. നരേന്ദ്ര മോദിയുടെ 'മേം ഭി ചൗക്കിദാര്‍' പരിപാടിയുടെ പരസ്യത്തിനായി ചാനലിനെ ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്.
ഇക്കാര്യത്തില്‍ ദൂരദര്‍ശന്റെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സന്ദീപ് സക്‌സേന പറഞ്ഞു. രണ്ട് കാര്യങ്ങളാണ് ദൂരദര്‍ശനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി സമയം അനുവദിച്ചിരിക്കുന്നത് എങ്ങനെയാണെന്നും ഒരു പ്രത്യേക പാര്‍ട്ടിക്ക് പ്രത്യേക സമയം അനുവദിച്ചിട്ടുണ്ടോ, അത് എങ്ങനെയാണ് നടപ്പാക്കിയിരിക്കുന്നത് എന്നിവയെ കുറിച്ച് ചോദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനും പ്രസാര്‍ ഭാരതിക്കും അടിയന്തരവും അത്യാവസ്യവുമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
നരേന്ദ്ര മോദിയുടെ മേം ഭി ചൗക്കിദാര്‍ പരിപാടി ദൂരദര്‍ശന്‍ ലൈവ് ആയി സംപ്രേക്ഷണം ചെയ്തിരുന്നു. കൂടാതെ ദൂരദര്‍ശന്റെ യൂട്യൂബ് ചാനലിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഇത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു എന്നാണ് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പറയുന്നത്.
നരേന്ദ്ര മോദിയുടെ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യാനായി ദൂരദര്‍ശനെയും ആള്‍ ഇന്ത്യ റേഡിയോയെയും ഉപയോഗിക്കുന്നത് നാണക്കേടാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."