HOME
DETAILS
MAL
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് 'അമ്മ' യോഗം നിര്‍ത്തിവച്ചു
backup
July 06 2020 | 01:07 AM
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ നിര്‍വാഹക സമിതി യോഗം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു. കൊവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നിയന്ത്രിതമേഖലയായി പ്രഖ്യാപിച്ച സ്ഥലത്തെ ഹോട്ടലില്‍ യോഗം കൂടിയതിനെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തിയത്.
എല്ലാവര്ക്കും സൗകര്യപ്രദമായ മറ്റൊരു ദിവസത്തേക്ക് യോഗം മാറ്റിവച്ചതായി സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. കൊച്ചി കോര്‍പറേഷനിലെ 46ാം വാര്‍ഡില്‍ വൈറ്റിലയ്ക്കടുത്തുള്ള ഹോളി ഡേ ഇന്‍ എന്ന ഹോട്ടലിലാണ് ഇന്നലെ മുന്‍നിശ്ചയിച്ചപ്രകാരം അമ്മ ഭാരവാഹികള്‍ യോഗം ചേര്‍ന്നത്. വിവരം പുറത്തുവന്നതോടെ വാര്‍ഡ് കൗണ്‍സിലര്‍ പി.എം നസീബയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. നിയന്ത്രിത മേഖല ആയതിനാല്‍ യോഗം നിര്‍ത്തിവയ്ക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. കൂടാതെ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതിന് ഭാരവാഹികള്‍ക്കെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. അതിനിടെ, പൊലിസെത്തി പ്രതിഷേധക്കാരെ ഹോട്ടലിനുള്ളില്‍ നിന്ന് നീക്കി. തുടര്‍ന്ന് നിയന്ത്രിത മേഖലയാണെന്ന് അറിയാതെയാണ് യോഗം സംഘടിപ്പിച്ചതെന്ന് ഇടവേള ബാബു പ്രതിഷേധക്കാരെ അറിയിച്ചു. ഇതോടെ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി. 'അമ്മ' വൈസ് പ്രസിഡന്റുമാരായ കെ.ബി ഗണേഷ്കുമാര്, മുകേഷ്, അംഗങ്ങളായ സിദ്ദിഖ്, ആസിഫ് അലി, രചന നാരായണന്‍കുട്ടി, ടിനി ടോം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."