വിവാഹം എട്ട് വര്‍ഷം മുമ്പ്; ധനസഹായം ഇപ്പോള്‍
കൊണ്ടോട്ടി: വിവാഹ ധനസഹായത്തിനുളള അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനാവാതെ തദ്ദേശ സ്ഥാപനങ്ങള്‍ സംസ്ഥാന കോഡിനേഷന്‍ കമ്മിറ്റിയുടെ മുമ്പിലേക്ക്. സംസ്ഥാന കോഡിനേഷന്‍ കമ്മിറ്റിക്ക് ഇത്തവണ തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ലഭിച്ച പരാതികളിലേറെയും വിവാഹ ധനസഹായവുമായി ബന്ധപ്പെട്ടിട്ടുളളതാണ്.
വിധവകളുടെ പെണ്‍മക്കളുടെയും,പട്ടികജാതി വിഭാഗങ്ങളില്‍പെട്ടവരുടെ പെണ്‍മക്കളുടെയും, മിശ്രവിവാഹിതരാവുന്നവര്‍ക്കുമാണ് തദ്ദേശ സ്ഥാപനങ്ങള്‍ ധനസഹായം നല്‍കുന്നത്. എന്നാല്‍ അപേക്ഷകളിലെ അവ്യക്ത, തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടിന്റെ അപര്യാപ്തത, ജില്ലാ പ്ലാനിങ് ബോര്‍ഡിന്റെ അംഗീകാരം ലഭിക്കാതിരിക്കല്‍ തുടങ്ങിയവ മൂലം പലര്‍ക്കും ധനസഹായം ലഭ്യമാകുന്നില്ല. ഗുണഭോക്താക്കള്‍ പരാതിയുമായി പഞ്ചായത്ത് ഓഫിസില്‍ കയറിയിറങ്ങേണ്ട ഗതിയിലാണ്. ഇത് സംബന്ധിച്ച് കോടതി കയറിയവരുമുണ്ട്. ഇതോടെയാണ് തദ്ദേശ സ്ഥാപനങ്ങള്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സംസ്ഥാന കോഡിനേഷന്‍ കമ്മറ്റിക്ക് മുമ്പിലെത്തുന്നത്.
വിധവകളുടെ മക്കള്‍ക്ക് 30,000 രൂപയും പട്ടികജാതി വിഭാഗക്കാര്‍ക്ക് 50,000 രൂപയും മിശ്രവിവാഹിതര്‍ക്ക് ഒരുലക്ഷം രൂപയുമാണ് ധനസഹായം നല്‍കുന്നത്. എസ്.ഇ വിഭാഗങ്ങളുടേത് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുമുണ്ട്. വിവാഹം നിശ്ചയിച്ചതിന് ശേഷമാണ് അപേക്ഷ നല്‍കേണ്ടത്. വധുവിന്റെയും വരന്റെയും വയസ് തെളിക്കുന്ന സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അകൗണ്ട് തുടങ്ങിയവയാണ് നല്‍കേണ്ടത്. എസ്.ഇ വിഭാഗക്കാര്‍ ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് ധനസഹായം വാങ്ങുന്നുണ്ടെങ്കില്‍ പഞ്ചായത്തില്‍നിന്ന് വാങ്ങുന്നില്ലെന്ന് സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷയില്‍ കാലതാമസം വന്നാല്‍ മാപ്പ് അപേക്ഷയും നല്‍കണം.
ധനസഹായത്തിന് അര്‍ഹതയുളളവര്‍ അപേക്ഷയും രേഖകളും നല്‍കാന്‍ വൈകുന്നത് മൂലം സാമ്പത്തിക വര്‍ഷത്തിലെ ഫണ്ടില്‍നിന്നു തുക നല്‍കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിയുന്നില്ല. ഇത്തരത്തിലുളള അപേക്ഷകളാണ് സംസ്ഥാന കോഡിനേഷന്‍ കമ്മിറ്റിക്ക് മുമ്പില്‍ പുതിയ സാമ്പത്തിക വര്‍ഷത്തിലെ ഫണ്ടുകളില്‍നിന്ന് നല്‍കണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ കോഡിനേഷന്‍ കമ്മറ്റിയെ സമീപിക്കുന്നത്. ഓരോന്നും പരിശോധിച്ച്, അര്‍ഹതയുളളവക്ക് കാലാവധി നോക്കാതെ സഹായധനം നല്‍കാനാണ് കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."