പൊടിയക്കാലയിലും കുടിവെള്ള ക്ഷാമം; ആദിവാസികള്‍ ദുരിതത്തില്‍
പേപ്പാറ: പൊടിയക്കാല ആദിവാസി കോളനിയിലും ജലക്ഷാമം രൂക്ഷം. കിണറുകളും മറ്റ് ജലസ്രോതസുകളും വറ്റിയിട്ട് ആഴ്ചകളായി. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ചെവിക്കൊണ്ടില്ലെന്ന് ആദിവാസികള്‍ പറയുന്നു.
പൊടിയക്കാലയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരെയാണ് പേപ്പാറഡാം. ഡാമിലെ വെള്ളം പൊടിയക്കാലയില്ക്കൂടി എത്തിക്കണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. വനത്തിനുള്ളിലെ നീരുറവകള്‍ വറ്റിയതിനാല്‍ കാട്ടുമൃഗങ്ങളും പൊടിയക്കാലയിലിറങ്ങി വിഹരിക്കുകയാണ്.
പേപ്പാറയില്‍ താമസിച്ചിരുന്ന ആദിവാസികളെ ഡാം നിര്‍മാണ സമയത്താണ് പൊടിയക്കാലയിലേക്ക് മാറ്റിയത്. അഞ്ചേക്കര്‍ ഭൂമി, വാസയോഗ്യമായ വീട്, റോഡ്, ശുദ്ധജലം, ജോലി തുടങ്ങിയ ഒട്ടേറ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ ഭൂരിഭാഗവും കടലാസിലാണ്.
അതിനിടെ കടുത്ത വേനലിനെ തുടര്‍ന്ന് പേപ്പാറ ഡാമിലെ ജലനിരപ്പ് അനുദിനം കുറയുകയാണ്.
പമ്പിങ് ഇരുപത്തിയഞ്ച് ശതമാനം കുറച്ചെങ്കിലും ജലനിരപ്പ് കുറയുന്നതില്‍ മാറ്റമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."