HOME
DETAILS
MAL
ന്യായ് പദ്ധതിയെ വിമര്‍ശിച്ച നീതി ആയോഗ് വൈസ് ചെയര്‍മാനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന്
backup
April 05 2019 | 17:04 PM
ന്യൂ ഡല്‍ഹി: നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശാസന . കോണ്‍ഗ്രസ് പ്രകടന പത്രിക വാഗ്ദാനമായ ന്യായ് പദ്ധതി പ്രായോഗികമല്ലെന്ന വിമര്‍ശനം ഉയര്‍ത്തിയതിനാണ് നടപടി.
കോണ്‍ഗ്രസാണ് ഇതു സംബബന്ധിച്ച് കമ്മിഷന് പരാതി നല്‍കിയത്.
ഇതിന് രാജീവ് കുമാര്‍ നല്കിയ വിശദീകരണം തള്ളിയ കമ്മിഷന് ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പും നല്കി.
ഉദ്യോഗസ്ഥര്‍ അവരുടെ നടപടികളില്‍ മാത്രമല്ല, വാക്കുകളിലും നിഷ്പക്ഷത പാലിക്കണം . മറിച്ചായാല്‍ തിരഞ്ഞെടുപ്പ് നടപടികളില്‍ സംശയമുണ്ടാകുമെന്നും കത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."