'പച്ചപ്പ് 'ത്വലബാ അഗ്രിക്കള്‍ച്ചറല്‍ പ്രോഗ്രാമിന് തുടക്കം
തൃശൂര്‍: എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിങ് പച്ചപ്പ് അഗ്രിക്കള്‍ച്ചറല്‍ പ്രോഗ്രാമിന് തൃശൂര്‍ എം.ഐ.സിയില്‍ തുടക്കമായി. എറണാകുളം സമസ്ത സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
പ്രകൃതിയോട് ഇണങ്ങിയുള്ള വിദ്യാഭ്യാസ രീതിയാണ് സാംസ്‌കാരിക സമൂഹങ്ങളെ സൃഷ്ടിക്കുന്നത്. അനുഭവങ്ങളിലൂടെയാണ് ജ്ഞാനസമ്പാദനം പൂര്‍ണമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കുള്ള വിത്ത് വിതരണവും പരിശീലനവും നല്‍കി. സംഗമത്തില്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി അധ്യക്ഷനായി. ബാസിത് ഹുദവി പദ്ധതി വിശദീകരിച്ചു.
ജോര്‍ജ് വര്‍ഗീസ് പരിശീലന ക്ലാസിന് നേതൃത്വം നല്‍കി. സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, സയ്യിദ് ജുനൈദ് തങ്ങള്‍ ഖലീല്‍ തിരുനാവായ, മുആദ് മട്ടന്നൂര്‍, സ്വാലിഹ് തെയൊട്ടുചിറ, റാഷിദ് പന്തിരിക്കര, ഉബൈദ് ഖാദിരി, റാഫി മൂവാറ്റുപുഴ സംസാരിച്ചു.
ഹബീബ് വരവൂര്‍ സ്വാഗതവും ജുറൈജ് കണിയാപുരം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."