HOME
DETAILS

എലിയെ തുരത്താന്‍ കര്‍ഷകര്‍ക്ക് നല്‍കിയത് നിരോധിതവിഷം

  
backup
April 05 2019 | 18:04 PM

%e0%b4%8e%e0%b4%b2%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-2

 

 

നിലമ്പൂര്‍: എലിവിഷമായി കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ കൃഷിഭവനുകളിലൂടെ നല്‍കുന്നത് നിരോധിത ഉല്‍പന്നങ്ങള്‍. തെരഞ്ഞെടുപ്പ് ചൂടിനിടയിലും സംസ്ഥാനത്തെ മുഴുവന്‍ കൃഷിഭവനുകളിലൂടെ ഇവ കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുകയാണ്.


സര്‍ക്കാര്‍ നിരോധിച്ച ചുവന്ന ലേബലിലുള്ള എലിവിഷമാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്. പ്രളയത്തെ തുടര്‍ന്ന് എലികളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണെന്ന അധികൃതരുടെ സര്‍വേയുടെ അടിസ്ഥാനത്തിലാണ് കൃഷിഭവനുകളിലുടെ നിരോധിതവിഷം അശാസ്ത്രീയമായി വിതരണം ചെയ്തത്. 23,000 രൂപയുടെ എലിവിഷമാണ് ഓരോ കൃഷിഭവനുകളിലും വിതരണം ചെയ്്തത്.
ഇത്തരത്തില്‍ 2,34,44,000 രൂപയുടെ ചുവന്ന അടയാളമുള്ള എലിവിഷമാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. ചില ഏജന്‍സികളുമായി ഒത്തുചേര്‍ന്നാണ് ഇവ വിതരണം ചെയ്തതെന്നും ആക്ഷേപമുണ്ട്.
സംസ്ഥാനത്ത് ജൈവകാര്‍ഷികനയം നടപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ കീടനാശിനികളുടെയും വിഷങ്ങളുടേയും ഉപയോഗം നിരോധിച്ചും നിയന്ത്രിച്ചും അഞ്ചുവര്‍ഷം മുന്‍പാണ് കൃഷിവകുപ്പ് ഡയരക്ടര്‍ ഉത്തവിട്ടത്.
ചുവന്ന അടയാളത്തോടുകൂടിയ ചില കീടനാശിനികളുടെയും വിഷപദാര്‍ഥങ്ങളുടേയും ഉപയോഗം പൂര്‍ണമായും നിരോധിച്ചിരുന്നു. കൂടാതെ മഞ്ഞ, നീല ലേബലോടെയുള്ളവയും ചില കളനാശിനികളുടെയും വില്‍പനയും ഉപയോഗവും അത്യാവശ്യ ഘട്ടങ്ങളില്‍ കൃഷി ഓഫിസറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും പുതിയ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കേയാണ് കൃഷിഭവനുകളിലൂടെ ചുവപ്പ് ലേബലിലുള്ള വിഷം വിതരണം ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  16 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  16 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  16 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  16 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  16 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  16 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  16 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  16 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  16 days ago