HOME
DETAILS
MAL
പട്ടാപ്പകല്‍ കാര്‍ കുത്തിത്തുറന്നു മോഷണം
backup
April 23 2017 | 20:04 PM
ബദിയടുക്ക: പള്ളിമുറ്റത്തു നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് കുത്തി പൊളിച്ചു പട്ടാപ്പകല്‍ മോഷണം. ഇന്നലെ ഉച്ചക്കു രണ്ടരയോടെ മൂക്കംപാറ സെന്റ് മേരീസ് ദേവാലയത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് തകര്‍ത്തു കാറിനകത്തുണ്ടായിരുന്ന മൂന്ന് എ.ടി.എം കാര്‍ഡുകള്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, സ്വര്‍ണ പണയ രശീതി, 6000രൂപ എന്നിവ മോഷണം പോയെന്നാണു പരാതി. ഇതു സംബന്ധിച്ചു നീലേശ്വരം കരുവഞ്ചാല്‍ സ്വദേശി സിബിന് മാത്യു ബദിയടുക്ക പൊലിസില്‍ പരാതി നല്കി. സിബിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ നിന്നാണു മോഷണം നടന്നത്.
മേയ് ഒന്നിനു വെഞ്ചരിപ്പ് നടക്കാനുള്ള സെന്റ് മേരീസ് ദേവലായത്തിന്റെ അവസാന മിനുക്കുപണിക്കെത്തിയതായിരുന്നു കോണ്‍ക്രീറ്റ് തൊഴിലാളിയായ സിബിന് മാത്യു.
ബദിയടുക്ക എസ്.ഐയുടെ നേതൃത്വത്തില്‍ കാറില്‍ പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."