HOME
DETAILS
MAL
ലാന്‍ഡിങ് ഗിയര്‍ തകരാര്‍: വിമാനം തിരിച്ചിറക്കി
backup
April 23 2017 | 20:04 PM
ദമാം: ലാന്‍ഡിങ് ഗിയറിലുള്ള തകരാര്‍ മൂലം ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സഊദി എയര്‍ലൈന്‍സ് തിരിച്ചിറക്കി. ജിദ്ദയില്‍ നിന്ന് എത്തിയ സഊദി എയര്‍ലൈന്‍സിന്റെ എസ് വി 768 വിമാനമാണ് ഇറങ്ങാന്‍ നേരത്തു ഹൈഡ്രോളിക് സിസ്റ്റത്തിലെ തകരാര്‍ ഉടലെടുത്തതിനെ തുടര്‍ന്ന് ലാന്‍ഡിങ് ഗിയറില്‍ തകരാര്‍ കണ്ടണ്ടെത്തിയത്.
ഉടന്‍ തന്നെ കണ്ട്രോള് റൂമിലേക്ക് അപായ സന്ദേശം നല്‍കുകയായിരുന്നു.
ഒടുവില്‍ പൈലറ്റ് എമര്‍ജന്‍സി ലാന്‍ഡിങ് ഡിക്ലയര്‍ ചെയ്യുകയും വിമാനം സുരക്ഷിതമായി ഇറക്കുകയും ചെയ്തു. വിമാനത്തിലെ 127 യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."