HOME
DETAILS

എ.പി എന്നത് അഹമ്മദ് പട്ടേലാണെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശം

  
backup
April 05 2019 | 19:04 PM

%e0%b4%8e-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87

 

ആരോപണം അടിസ്ഥാനരഹിതമെന്ന് അഹമ്മദ് പട്ടേല്‍

കുറ്റപത്രം ചോര്‍ന്നതിനെതിരേ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ കോടതിയെ സമീപിച്ചു


ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ എ.പി എന്ന പേരില്‍ അറിയപ്പെട്ടത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ആണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പരാമര്‍ശം. ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെതിരായി ഡല്‍ഹിയിലെ വിചാരണക്കോടതി മുന്‍പാകെ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇത്തരമൊരു പരാമര്‍ശമുള്ളത്.അഹമ്മദ് പട്ടേലിന് പുറമെ സോണിയാ ഗാന്ധിയുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തന്റെ പേര് പരാമര്‍ശിക്കപ്പെട്ടതില്‍ ഒരു അടിസ്ഥാനവുമില്ലെന്ന് അഹമ്മദ് പട്ടേല്‍ വ്യക്തമാക്കി.പരിഹാസ്യവും തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ആരോപണവുമാണ് ഇതിന് പിന്നിലുള്ളത്. ജുഡീഷ്യറിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് അഹമ്മദ് പട്ടേല്‍ വ്യക്തമാക്കി. അതിനിടയില്‍ തനിക്കെതിരായി സമര്‍പ്പിച്ച കുറ്റപത്രം മാധ്യമങ്ങള്‍ വഴി ചോര്‍ന്നതായി ക്രിസ്റ്റ്യന്‍ മിഷേല്‍ ആരോപിച്ചു. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെചോദ്യം ചെയ്യലില്‍ താന്‍ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മിഷേല്‍ കോടതിയെ സമീപിച്ചു.ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പട്യാല കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് നോട്ടിസ് അയച്ചു.


എങ്ങനെയാണ് കുറ്റപത്രം ചോര്‍ന്നതെന്ന് ഇന്ന് കോടതിയില്‍ വ്യക്തമാക്കണമെന്ന് നോട്ടിസില്‍ പറയുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രിമാര്‍ തുടങ്ങി രാജ്യത്തെ പ്രമുഖര്‍ക്കുവേണ്ടി 3,600 കോടി രൂപയ്ക്കായി 12 ആഡംബര ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് അഴിമതി നടന്നതായി പറയപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍

Kerala
  •  2 months ago