HOME
DETAILS
MAL
പൊട്ടിവീഴാറായ വൈദ്യുതി തൂണ് മാറ്റാന്‍ നടപടിയായില്ല
backup
April 23 2017 | 20:04 PM
നീലേശ്വരം: നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന പൊട്ടി വീഴാറായ വൈദ്യുതി തൂണ് മാറ്റാന്‍ നടപടിയായില്ല. ബസ് സ്റ്റാന്‍ഡിനു സമീപം വി.എസ് ഓട്ടോ സ്റ്റാന്‍ഡിനു മുന്‍വശത്താണ് ഈ തൂണ് സ്ഥിതി ചെയ്യുന്നത്. റോഡരികിലുള്ള തൂണിന്റെ അടിഭാഗം മുക്കാല്‍ ഭാഗവും പൊട്ടിയിരിക്കുകയാണ്.
ചെറിയൊരു മര്‍ദമുണ്ടായാല്‍ തന്നെ ഇതു നിലംപൊത്തും. റോഡരികിലായതിനാല്‍ അപകട സാധ്യതയും വര്‍ധിക്കുന്നു. വാഹനങ്ങള്‍ ഇടിക്കാനുള്ള സാധ്യതയും ഏറെയാണ്. ഇതു പൊട്ടിയാല്‍ വന്‍ ദുരന്തമായിരിക്കും നഗരത്തിലുണ്ടാകുക. സമീപത്തു തന്നെ നിരവധി കടകളും സ്ഥിതി ചെയ്യുന്നുണ്ട്.
തൂണ് മാറ്റണമെന്നാവശ്യപ്പെട്ടു നിരവധി തവണ കെ.എസ്.ഇ.ബി അധികൃതരെ സമീപിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതു മാറ്റുന്നതിനാവശ്യമായ നടപടികള്‍ മാത്രം ഇതുവരെയായും ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."