ദോഹ പട്ടണത്തിന് പുതിയ മുഖം നല്‍കുന്ന മുഷൈരിബ് ഡൗണ്‍ ടൗണ്‍ ഭാഗികമായി തുറന്നു
ദോഹ: നഗരത്തിന് പുതിയ മുഖം നല്‍കി തലസ്ഥാന നഗരിയെ യൂറോപ്യന്‍ നഗരങ്ങളോട് മത്സരിക്കാന്‍ സജ്ജമാക്കുന്ന സുപ്രധാന പദ്ധതിയായ മുഷൈരിബ് ഡൗണ്‍ ടൗണ്‍ ഭാഗികമായി തുറന്നു. പദ്ധതിയുടെ 90ശതമാനത്തിലധികം നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. പദ്ധതിയുടെ ഭാഗമായി മറ്റു ഭാഗങ്ങളിലും നിര്‍മാണ പ്രവര്‍ത്തനം ദ്രുതഗതിയില്‍ നടന്നു വരുന്നു. ലീഡര്‍ഷിപ്പ് ഇന്‍ എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഡിസൈന്‍(ലീഡ്) സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച മേഖലയിലെ ആദ്യ പള്ളികളിലൊന്ന് മുഷൈരിബിലെ ജുമാ മസ്ജിദാണ്.
സുസ്ഥിരതയിലൂന്നിയുള്ള പദ്ധതികളാണ് മുഷൈരിബ് ഡൗണ്‍ ടൗണില്‍ നടപ്പാക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലിയ അണ്ടര്‍ഗ്രൗണ്ട് കണക്റ്റഡ് കാര്‍പാര്‍ക്കിങ് സംവിധാനമാണ് വികസിപ്പിക്കുന്നത്. മുഷൈരിബ് പള്ളി, ഖത്തര്‍ അക്കാഡമി മുഷൈരിബ് സ്‌കൂള്‍, മുഷൈരിബ് പ്രാര്‍ഥനാസ്ഥലം, അമീരി ദിവാന്‍, മുഷൈരിബ് മ്യൂസിയംസ് എന്നിവയെല്ലാം തുറന്നു. മുഷൈരിബ് ഡൗണ്‍ ടൗണിലെ ആദ്യ റസിഡന്‍ഷ്യല്‍ ടവര്‍ വാദി വണ്ണും സജ്ജമായി. ഖത്തറിലെ ഏറ്റവും മികച്ച കാഴ്ചാനുഭവമാണ് ടവര്‍. 72 അപ്പാര്‍ട്ട്‌മെന്റുകളാണ് ടവറിലുള്ളത്.
ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ എല്ലാ വ്യാപാര പ്രവര്‍ത്തനങ്ങളും പൂര്‍ണമായും മുഷൈരിബ് ഡൗണ്‍ ടൗണിലേക്ക് മാറ്റും. നോവോ സിനിമാസ്, അല്‍മീര തുടങ്ങിയ ഫല്‍ഗ്ഷിപ്പ് ബ്രാന്‍ഡുകളും ഡൗണ്‍ ടൗണിന്റെ ഭാഗമാകും. 2000 കോടി റിയാല്‍ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ഡൗണ്‍ ടൗണ്‍ വിനോദസഞ്ചാരികള്‍ക്കും വിസ്മയക്കാഴ്ചകള്‍ സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഷൈരിബ് ഡൗണ്‍ ടൗണില്‍ ഓഫിസുകള്‍ക്കു പുറമേ പൊതുസ്ഥലങ്ങളിലും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. പൊതുസ്ഥലത്തായി തയാറാക്കുന്ന നഗര മജ്‌ലിസാണ് പ്രധാന ആകര്‍ഷണം.
ഇതിനുപുറമെ ലൈറ്റ് ഇന്‍സ്റ്റലേഷന്‍സ്, വെള്ളച്ചാട്ടവും ജലധാരയും, ശീതീകരിച്ച ഇടനാഴി തുടങ്ങിയവയും സജ്ജമാക്കുന്നുണ്ട്. ഇവയുടെ സമീപത്തായി 19,000 സ്‌ക്വയര്‍ മീറ്ററില്‍ സാംസ്‌കാരിക കെട്ടിട സമുഛയമാണ്. രണ്ട് ആര്‍ട്ട് ഹൗസ് സിനിമാ ശാലകള്‍, പെര്‍ഫോമിങ് ആര്‍ട്‌സ് തീയറ്റര്‍, എക്‌സിബിഷന്‍ സെന്റര്‍, സംഗീത, കലാ പഠന കേന്ദ്രങ്ങള്‍ തുടങ്ങിയവയുമുണ്ടാകും. ഇതിനു പുറമേ 158 മുറികളുള്ള മന്ദാരിന്‍ ഓറിയന്റല്‍ ഹോട്ടലുമുണ്ടാകും. 100 വിവിധോദ്ദേശ്യ കെട്ടിടങ്ങള്‍, 800 റസിഡന്‍ഷ്യല്‍ യൂനിറ്റുകള്‍, 300ലധികം റീട്ടെയ്ല്‍ യൂനിറ്റുകള്‍, നാല് ഹോട്ടലുകള്‍ ഉള്‍പ്പടെ 17 വാണിജ്യ കെട്ടിടങ്ങള്‍, സ്‌കൂള്‍, മൂന്നു പള്ളികള്‍, മുഷൈരിബ് മ്യൂസിയംസ്, ഗലേരിയ മാള്‍, മറ്റു കെട്ടിടങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ഡൗണ്‍ടൗണ്‍. പദ്ധതിയൊട്ടാകെ വിവിധ ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. 2020 ആകുമ്പോഴേക്കും പദ്ധതി പൂര്‍ത്തിയാക്കും.
ഡൗണ്‍ ടൗണിലെ ബഹുഭുരിപക്ഷം യൂനിറ്റുകളും റിസര്‍വ് ചെയ്യപ്പെട്ടിട്ടുണ്ട്. താമസക്കാര്‍ക്കും, പ്രാദേശിക, വിദേശ സന്ദര്‍ശകര്‍ക്കും നൂതനമായ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും ഡൗണ്‍ടൗണ്‍. ആകര്‍ഷകമായ നിക്ഷേപ അവസരങ്ങളും ഒരുക്കുന്നുണ്ട്. സൗജന്യമായി ട്രാം റൈഡ്, ആറു അണ്ടര്‍ഗ്രൗണ്ട് നിലകളിലായി 10,000 പാര്‍ക്കിങ് സൗകര്യം, കാല്‍നടയാത്രാസൗഹൃദ തെരുവുകള്‍, സൈക്കിള്‍ പാതകള്‍, ഖത്തര്‍ റെയിലിന്റെ പ്രധാന ഹബ്‌സ്റ്റേഷന്‍ തുടങ്ങി കാര്യക്ഷമമായ ഗാതഗത സൗകര്യങ്ങളും സജ്ജമാക്കുന്നുണ്ട്.
പതിനൊന്ന് ഭക്ഷ്യ, പാനീയ ഔട്ട്‌ലെറ്റുകളുമുണ്ട്. വേനല്‍ക്കാലത്തുപോലും സുഖകരമായ അനുഭവം പ്രദാനം ചെയ്യുന്ന നൂതനമായ കൂള്‍ പൂള്‍ സംവിധാനത്തിലാണ് റസ്റ്റോറന്റുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുഷൈരിബ് ഡൗണ്‍ ടൗണ്‍ 100ശതമാനം പൂര്‍ത്തിയാകുന്നതോടെ 20,000 മുതല്‍ 30,000 താമസക്കാരെയും വിനോദസഞ്ചാരികള്‍ ഒഴിക്കെ 30,000 ജീവനക്കാരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കും. പഴയ ഈദ് ഗാഹ് മുഖം മിനിക്കി ഈ പദ്ധതിയുടെ ഭാഗമായി നിലനിര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."