HOME
DETAILS
MAL
ഐ.എസ്.ആര്‍.ഒ ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി പരാമര്‍ശം
backup
July 10 2018 | 05:07 AM
ന്യൂഡല്‍ഹി: എ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി. ഹരജി പരിഗണിക്കുന്നതിനിടെയാണ് പരാമര്‍ശം. അറസ്റ്റ് ചെയ്തത് ഉന്നത് പദവിയിലിരുന്ന ഉദ്യോഗസ്ഥനെയാണ്. സംശയത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. അപ്പോള്‍ അദ്ദേഹം നഷ്പരിഹാരം അര്‍ഹിക്കുന്നില്ലെ എന്നയിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന നമ്പിനാരായണന്റെ ഹരജിയാണ് പരിഗണിച്ചത്.
ചാരക്കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് സി.ബി.ഐ അറിയിച്ചു. കസ്റ്റഡി ഉള്‍പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം വേണം. കോടതി മേല്‍നോട്ടത്തില്‍ അനേവഷണം നടത്തണമെന്നും സി.ബി.ഐ അറിയിച്ചു. നഷ്ടപരിഹാരം നല്‍കേണ്ടത് തങ്ങളല്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. ആരാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് കോടതി ചോദിച്ചു.
കേസ് വിധി പറയാന്‍ മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."