സ്വകാര്യ ബസുകളില്‍ പൊലിസ്, ഗതാഗത വകുപ്പ് ഫോണ്‍ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണം
തിരുവനന്തപുരം: സ്കൂള്‍ കുട്ടികള്‍ക്ക് സ്വകാര്യ ബസ് ഉടമകളില്‍ നിന്നും ജീവനക്കാരില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഫോണ്‍ നമ്പരും എല്ലാവര്ക്കും കാണാവുന്ന രീതിയില്‍ ബസിനുള്ളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഗതാഗത കമ്മിഷണര്‍ നിര്‍ദേശം നല്കി. ബസുകളില്‍ ഗതാഗത വകുപ്പിലെയും പൊലിസിന്റെയും ഫോണ്‍ നമ്പരുകളാണ് പ്രദര്‍ശിപ്പിക്കേണ്ടത്. വിവിധ കേസുകള്‍ പരിഗണിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് പുറപ്പെടുവിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നടപടി.സ്കൂള്‍ സമയങ്ങളില്‍ വാഹന പരിശോധനയും നിരീക്ഷണവും നടത്തുന്നതിന് ആര്.ടി.ഒമാരും ജോയിന്റ് ആര്.ടി.ഒമാരും പ്രത്യേക പരിശോധന സംഘങ്ങളെ നിയോഗിക്കണമെന്നും മോട്ടോര്‍ വാഹന നിയമം കര്‍ക്കശമാക്കുന്നതിന് ഗതാഗത സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും കമ്മിഷന് ഉത്തരവായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."