സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; അങ്കം കുറിക്കുന്നത് 253 പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ സ്ഥാനാര്‍ഥികളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. 253 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
54 പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളി. മൂന്നെണ്ണത്തില്‍ തീരുമാനം ഇന്നത്തേയ്ക്ക് മാറ്റി.
ഏറ്റവും കൂടുതല്‍ പേര്‍ മത്സരിക്കുന്നത് വയനാട്ടിലാണ്. 22. ഒരെണ്ണത്തില്‍ ഇന്ന് തീരുമാനമെടുക്കും. 21 സ്ഥാനാര്‍ഥികളുമായി ആറ്റിങ്ങലാണ് രണ്ടാമത്. രണ്ടു സ്വതന്ത്രരുടെ പത്രിക ഇവിടെ തള്ളി. യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെ പത്രിക സ്വീകരിക്കുന്നത് ബി.ജെ.പി എതിര്‍ത്തെങ്കിലും പിന്നീട് സ്വീകരിച്ചു. തുടര്‍ന്ന് വരണാധികാരിയ്‌ക്കെതിരേ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ബി.ജെ.പി പരാതി നല്‍കി.
ഏഴു പേരുള്ള കോട്ടയത്താണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികളുള്ളത്. ഇവിടെ 8 പേരുടെ പത്രിക തള്ളി. എറണാകുളത്തും വയനാട്ടിലും സരിതാ എസ്. നായരുടെ പത്രികയില്‍ തീരുമാനം ഇന്നത്തേക്ക് മാറ്റി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു കേസുകളില്‍ സരിതയെ മൂന്നു വര്‍ഷത്തേയ്ക്ക് ശിക്ഷിക്കുകയും മേല്‍ കോടതി ശിക്ഷ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ പകര്‍പ്പ് പത്രികയോടൊപ്പം നല്‍കിയിരുന്നില്ല. ഇന്ന് രാവിലെ 10.30നകം രേഖകള്‍ ഹാജരാക്കാന്‍ വരണാധികാരി സമയം നല്‍കി. കാസര്‍കോട് 11 പത്രികയും സ്വീകരിച്ചു.
മറ്റുജില്ലകളില്‍ (തള്ളിയ പത്രികകളുടെ എണ്ണം ബ്രാക്കറ്റില്‍): കണ്ണൂര്‍ 13 (നാല്), വടകര 13 (രണ്ട്), കോഴിക്കോട് 15 (നാല്), മലപ്പുറം എട്ട് (നാല്), പൊന്നാനി 14 (നാല്), പാലക്കാട് 10 (രണ്ട്), ആലത്തൂര്‍ ഏഴ് (മൂന്ന്), തൃശൂര്‍ 9 (നാല്), ചാലക്കുടി 13 (മൂന്ന്), എറണാകുളം 14 (മൂന്ന്), ഇടുക്കി 8 (ഒന്ന്), ആലപ്പുഴ 12 (രണ്ട്), മാവേലിക്കര 10 (രണ്ട്), പത്തനംതിട്ട 19 (നാല്. ഒരെണ്ണത്തില്‍ തീരുമാനം ഇന്ന്), കൊല്ലം 10 (രണ്ട്), തിരുവനന്തപുരം 17 (മൂന്ന്).
തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."