HOME
DETAILS
MAL
മഴയില്‍ കുളമായി ചക്കരക്കല്‍ ബസ്സ്റ്റാന്‍ഡ്
backup
April 23 2017 | 20:04 PM
ചക്കരക്കല്‍: ചക്കരക്കല്‍ ബസ്സ്റ്റാന്‍ഡ് തകര്‍ന്ന് കുഴിയില്‍ വെള്ളം നിറഞ്ഞതോടെ യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ബസ്സ്റ്റാന്‍ഡിന്റെ പകുതിഭാഗത്ത് ഇന്റര്‍ലോക്ക് പാകിയതു കാരണം ഒരു ഭാഗം താഴ്ന്ന നിലയിലാണുള്ളത്. ഇവിടെയാണ് റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴിയില്‍ വെള്ളം നിറഞ്ഞത്. ബസുകള്‍ വരുമ്പോള്‍ യാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്ന അവസ്ഥയാണ്. ഇതേത്തുടര്‍ന്ന് ബസുകള്‍ വരുമ്പോള്‍ കുഴിയില്‍ ഇറങ്ങി നില്‍ക്കുകയാണ് യാത്രക്കാര്‍. ചെമ്പിലോട് പഞ്ചായത്തിന്റെ അധീനതയിലാണ് നിലവില്‍ ബസ്സ്റ്റാന്‍ഡ്. നിരവധി ബസുകളും യാത്രക്കാരും എത്തിച്ചേരുന്ന ബസ്സ്റ്റാന്‍ഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി യാത്രായോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."