HOME
DETAILS

രോഗവ്യാപനത്തിനിടെ  ഉദ്ഘാടന മാമാങ്കവുമായി കൃഷിമന്ത്രി

  
backup
July 07 2020 | 02:07 AM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98
 
 
 
തത്സമയം കാണാന്‍ 50 പേരെയെങ്കിലും കൃഷിഭവനുകളില്‍ എത്തിക്കണമെന്നു നിര്‍ദേശം
യു.എച്ച് സിദ്ദീഖ്
കോട്ടയം: കൊവിഡ് സമ്പര്‍ക്ക വ്യാപന പ്രതിരോധത്തിന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതിയുടെ ഉദ്ഘാടനം ആളെക്കൂട്ടി ആഘോഷമാക്കാന്‍ കൃഷിമന്ത്രിയും സംഘവും. 
വീട്ടുവളപ്പില്‍നിന്ന് വിഷരഹിത പച്ചക്കറി ഉല്‍പ്പാദനം ലക്ഷ്യമിട്ടാണ് കൃഷിവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നിര്‍വഹിക്കുന്നത്. ഉദ്ഘാടനം തത്സമയം കാണാന്‍ കര്‍ഷകര്‍ ഉള്‍പ്പടെ 50 പേരെ കൃഷിഭവനുകളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ എത്തിക്കണമെന്നാണ് ഡയറക്ടറേറ്റില്‍നിന്ന് ഉദ്യോഗസ്ഥര്‍ക്ക്  വാക്കാല്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. വെര്‍ച്വല്‍ ഉദ്ഘാടനം തത്സമയം കൃഷിഭവനുകളിലെ ചടങ്ങില്‍ എല്‍.സി.ഡി പ്രൊജക്ടര്‍ ഉപയോഗിച്ച് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണം. സാമൂഹിക അകലം പാലിക്കാനും പൊതുചടങ്ങുകളിലും സമരങ്ങളിലും ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ഒഴിവാക്കാനും  ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ തന്നെ കര്‍ശന നിയന്ത്രങ്ങള്‍ നടപ്പാക്കുമ്പോഴാണ് കൃഷിവകുപ്പിന്റെ ഉദ്ഘാടന മാമാങ്കം. കൃഷിഭവനുകളിലെ പരിപാടിക്കു പുറമേ ജില്ല, മണ്ഡലം, ബ്ലോക്ക്, പഞ്ചായത്തുതല ഉദ്ഘാടന പരിപാടികള്‍ക്കും കൃഷി ഡയരക്ടര്‍ ഉത്തരവിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. മണ്ഡലംതല ഉദ്ഘാടനങ്ങള്‍ അതത് എം.എല്‍.എമാരുടെ സാന്നിധ്യത്തില്‍ തന്നെ നടത്താനാണ് നിര്‍ദേശം. ജില്ലകളുടെ ചുമതല വഹിക്കുന്ന പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍, കൃഷി അസി. ഡയരക്ടര്‍, കൃഷി ഓഫിസര്‍മാര്‍ എന്നിവര്‍ക്കാണ് ആളെക്കൂട്ടി പരിപാടി സംഘടിപ്പിക്കേണ്ട ചുമതല. 
കൊവിഡ് സമ്പര്‍ക്ക വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ഷകരെ കൂട്ടി പരിപാടി സംഘടിപ്പിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ കൃഷി ഭവന്‍ ജീവനക്കാര്‍ മേലുദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയിരുന്നു. തത്സമയ സംപ്രേഷണവും പ്രാദേശിക ഉദ്ഘാടന ചടങ്ങും നിര്‍ബന്ധമായും നടത്തണമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശം. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  3 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  3 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  3 days ago
No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  3 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  3 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  3 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  3 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  3 days ago