പരസ്യ മദ്യപാനം ചോദ്യം ചെയ്തു; വീട്ടമ്മയടക്കം മൂന്നു പേര്‍ക്ക് മര്‍ദനം
ചൊക്ലി: പരസ്യ മദ്യപാനത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ വീട്ടമ്മയെയും ബന്ധുക്കളായ യുവാക്കളെയും ആര്.എസ്.എസ് സംഘം മര്‍ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ പരുക്കേറ്റ പള്ളിക്കുനി സേട്ടു മുക്കില്‍ പാറേമ്മല്‍ കക്കുഴി പറമ്പത്ത് റോസ (58), ഷാജു (38), സജിത്ത് (36) എന്നിവരെ ചൊക്ലി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. ആളില്ലാത്ത സമയത്ത് ഷാജുവിന്റെ ബന്ധുവീട്ടിലെ വരാന്തയില്‍ വച്ച് മദ്യപിക്കുകയായിരുന്ന പ്രദേശത്തെ ആര്.എസ്.എസ് പ്രവര്‍ത്തകനായ പാറയുള്ളതില്‍ വിജേഷിനെ ചോദ്യം ചെയ്യുകയും വാക്കു തര്‍ക്കത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നു വിജേഷ് പള്ളിക്കുനിയും പരിസരത്തുമുള്ള ആര്.എസ്.എസ് പ്രവര്‍ത്തകരെ വിളിച്ചു വരുത്തി റോസയുടെ വിട്ടില്‍ കയറി മര്ദിക്കുകയാണുണ്ടായതെന്നാണ് പരാതി. പട്ടിക ജാതി കുടുംബമായ റോസയെ ജാതി പേരു വിളിച്ചാക്ഷേപിക്കുകയും ചെയ്തതായി പരാതിയുണ്ട്.
സംഭവത്തില്‍ പറയുള്ളതില്‍ വിജേഷ്,ബിനീഷ്,ശങ്കരന് എന്നിവരുള്‍പ്പെടെ പത്തോളം ആര്.എസ്. എസ്സ് പ്രവര്‍ത്തകര്‍ക്കെതിരേ ചൊക്ലി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."