HOME
DETAILS

ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ പുലിവാലു പിടിച്ച് പൊലിസ് ഒടുവില്‍ ഇളവുകളുമായി ജില്ലാ ഭരണകൂടം; കടകള്‍ രാവിലെ 7 മുതല്‍ 11 വരെ തുറക്കാം

  
backup
July 07 2020 | 02:07 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e0%b4%a1%e0%b5%97%e0%b4%a3%e0%b4%bf%e0%b4%b2
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ജനത്തെ വലച്ച് ഞായറാഴ്ച രാത്രിയില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ പുലിവാലു പിടിച്ച പൊലിസ് അവസാനം പിന്മാറി. തിരുവനന്തപുരം നഗരത്തില്‍ അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്നായിരുന്നു പൊലിസ് പ്രഖ്യാപനം. ഇതോടെ രാവിലെ മുതല്‍ നഗരത്തിലെ എല്ലാ പൊലിസ് സ്‌റ്റേഷനിലെയും, സര്‍ക്കിള്‍, എസ്.ഐ എന്നിവരുടെ മൊബൈല്‍ ഫോണുകളും നിര്‍ത്താതെ ശബ്ദിച്ചു. പാലും പച്ചക്കറികളും ഉള്‍പ്പെടെ വീട്ടുസാധനങ്ങള്‍ക്കായുള്ള ഫോണ്‍ വിളിയായിരുന്നു. ഇവരുടെ നമ്പര്‍ കിട്ടാതെ വന്നപ്പോള്‍ ചിലര്‍ കമ്മിഷനറെയും ഡപ്യൂട്ടി കമ്മിഷനറെയും വിളിച്ചു. ജനങ്ങളുടെ ഫോണ്‍ വിളിയില്‍ പൊറുതി മുട്ടിയതോടെ അത്യാവശ്യ സാധനങ്ങള്‍ തൊട്ടടുത്ത കടയില്‍ നിന്നു വാങ്ങാമെന്ന് വിശദീകരണക്കുറിപ്പിറക്കി പൊലിസ് തടി തപ്പി. ഒറ്റ രാത്രികൊണ്ട് ഓണ്‍ ലൈന്‍ സപ്ലൈ ചെയിനായി മാറാന്‍ പൊലിസിനാവില്ലെന്നും വിശദീകരണക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
അവശ്യ വസ്തുക്കള്‍ക്കായി പൊലിസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കാമെന്നാണ് അറിയിച്ചതെന്നും വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയുള്ളവ പൊലിസ് വീട്ടിലെത്തിക്കും. എന്നാല്‍ ഇതു ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. പൊലിസിന്റെ എല്ലാ നമ്പറുകളിലും വീട്ടിലേക്കുള്ള സാധനങ്ങള്‍ക്കായുള്ള വിളിയാണ് വന്നുകൊണ്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ നടപ്പിലാക്കുക എന്ന ഭാരിച്ച ഉത്തരവാിദത്വമുള്ള ജോലിയാണ് പൊലിസ് ചെയ്തുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് പൊലിസിന്റെ ഉത്തരവാദിത്വം. അതുകെണ്ട് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണെന്നും പൊലിസ് പറഞ്ഞു.
ഇതിനു പിന്നാലെ ഇളവുകള്‍ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടവും രംഗത്ത് വന്നു. പാല്‍, പഴം പച്ചക്കറി, പലവ്യഞ്ജന കടകള്‍ രാവിലെ ഏഴ് മുതല്‍ പതിനൊന്ന് മണിവരെ തുറക്കാം. സാമൂഹ്യ അകലം പാലിച്ചാണ് കടകള്‍ തുറക്കേണ്ടത്. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കട അടപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. സമീപവാസികള്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനു വേണ്ടിയാണ് പലചരക്കു കടകള്‍ തുറന്നുവയ്ക്കാമെന്ന് നിര്‍ദേശിച്ചത്. അടുത്തുള്ള കടകളില്‍ പോയി ജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാവുന്നതാണ്. യാത്രയുടെ ലക്ഷ്യം വ്യക്തമാക്കുന്ന സത്യവാങ്മൂലം കൈയില്‍ കരുതണം. സ്ഥിരമായി ഭക്ഷണം നല്‍കുന്നവര്‍ക്കു തുടര്‍ന്നും ഭക്ഷണ വിതരണം നടത്താന്‍ ഓണ്‍ലൈന്‍ വിതരണക്കാരെ അനുവദിച്ചിട്ടുണ്ട്. ഒറ്റയ്ക്കു താമസിക്കുന്ന വയോധികര്‍ക്കു ഭക്ഷണം നല്‍കുന്നതിന് ഇതില്‍ ഇളവ് അനുവദിക്കും. വിതരണക്കാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.
ആവശ്യമായ മരുന്നുകള്‍ അടുത്തുള്ള മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നു വാങ്ങാം. അടുത്തുള്ള കടകളില്‍ നിന്നു കിട്ടാത്ത മരുന്നുകളോ മെഡിക്കല്‍ ആവശ്യങ്ങളോ ഉണ്ടെങ്കില്‍ അത് എത്തിക്കാന്‍ പൊലിസ് സംവിധാനം ഒരുക്കും. പരിസരത്ത് ലഭ്യമല്ലാത്ത മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റു അടിയന്തര ആവശ്യങ്ങള്‍ക്കും കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. മെഡിക്കല്‍ കോളജിലും ആര്‍.സി.സിയിലും ജയിലില്‍ നിന്ന് ഭക്ഷണം എത്തിക്കും. ആര്‍.സി.സിയില്‍ രോഗികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി. കൂടാതെ കുടുംബശ്രീ വഴി 10 ജനകീയ ഹോട്ടലുകള്‍ തുറക്കും. മറ്റു ജില്ലകളില്‍ നിന്നും ഗുരുതരാവസ്ഥിയലുള്ള രോഗികളെ കൊണ്ടു വരാന്‍ അനുവദിക്കും. അടിയന്തിര ആവശ്യത്തിന് പുറത്തു പോകാനും തടമസില്ല. ഐ.ടി സ്ഥാപനങ്ങള്‍ക്ക് പരിമിതമായ തോതില്‍ ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. മന്ത്രിമാരുടെ ഓഫിസുകള്‍ അത്യാവശ്യം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago