പി. ജയരാജന്റെ വാഹനം ഒരുസംഘം തടഞ്ഞു
കൂത്തുപറമ്പ്: സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന് സഞ്ചരിച്ച വാഹനം കൂത്തുപറമ്പിനു സമീപം ഒരുസംഘം തടഞ്ഞു. ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. മാലൂരില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ പാലത്തുംകരയില്‍ എത്തിയപ്പോള്‍ കാറില്‍ പിന്നാലെ എത്തിയ സംഘം ജയരാജന് സഞ്ചരിച്ച വാഹനത്തെ മറികടന്ന് വിലങ്ങനെ നിര്‍ത്തിയിടുകയായിരുന്നു. ജയരാജന്റെ ഗണ്മാന് പുറത്തിറങ്ങിയതോടെ സംഘം പിന്‍വാങ്ങുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ കൂത്തുപറമ്പ് പൊലിസ് കാറിലുണ്ടായിരുന്ന അഞ്ചുപേരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് ജയരാജനോ മറ്റൊ പൊലിസില്‍ പരാതി നല്‍കിയില്ല. യാത്രാമധ്യേ വാഹനം അരിക് കൊടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണു സംഭവത്തിന് ഇടയാക്കിയതെന്നാണു വ്യക്തമായതെന്നും രാഷ്ട്രീയമില്ലെന്നും പൊലിസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പൊതുവാച്ചേരി സ്വദേശികളായ യുവാക്കള്‍ വിവിധ രാഷ്ട്രീയ പാര്ട്ടികളില്പെടുന്നവരുമാണ്. പൊലിസ് മുന്‍കരുതല്‍ അറസ്റ്റുരേഖപ്പെടുത്തി ഇന്നലെ ഉച്ചയോടെ ഇവരെ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."