HOME
DETAILS
MAL
കൊച്ചിയില്‍ കടുത്ത നിയന്ത്രണം; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തല്‍ക്കാലമില്ലെന്ന് മന്ത്രി
backup
July 07 2020 | 02:07 AM
കൊച്ചി: കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങളും പരിശോധനയും കൂടുതല്‍ കര്‍ശനമാക്കുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. നഗരത്തില്‍ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെങ്കിലും തല്ക്കാലം ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണം കൂടിയേക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.
ജില്ലയില്‍ കൊവിഡ് പശ്ചാലത്തില്‍ പൂട്ടിയ മാര്‍ക്കറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ആലുവ മാര്‍ക്കറ്റ് ഇന്നു മുതല്‍ ഭാഗികമായി തുറന്നുപ്രവര്‍ത്തിക്കും. രണ്ടു ദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ മാര്‍ക്കറ്റ് വീണ്ടും അടയ്ക്കും. സാമൂഹിക അകലം പാലിക്കാതിരുന്നതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ചമ്പക്കര മാര്‍ക്കറ്റും ഇന്നു മുതല്‍ പ്രവര്‍ത്തിക്കും. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുനമ്പത്തെ രണ്ട് ഹാര്‍ബറുകളും മത്സ്യമാര്‍ക്കറ്റും അടച്ചു. ജില്ലയില്‍ രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും സാമൂഹിക വ്യാപനമില്ലെന്ന നിഗമനത്തിലാണ് ജില്ലാ ഭരണകൂടം. ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളില്‍ പൊലിസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."