HOME
DETAILS
MAL
കടല്‍ ഭിത്തിയുടെ കല്ല് വീണ് പരുക്കേറ്റ വിദ്യാര്‍ഥി സുഖം പ്രാപിക്കുന്നു
backup
July 10 2018 | 06:07 AM
കാഞ്ഞങ്ങാട്: കടല്‍ഭിത്തിയുടെ കരിങ്കല്ല് ഇളകിവീണ് കാലിന്റെ എല്ല് പൊട്ടി ആശുപത്രിയില്‍ കഴിയുന്ന അജാനൂര്‍ കടപ്പുറത്തെ 12 വയസുകാരന് അഭിഷേക് ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിക്കുന്നു. മത്സ്യത്തൊഴിലാളികളായ സോമന്റെയും സുഷിതയുടെയും മകനായ അഭിഷേക് അപകടത്തില്‍ പെട്ടത് ഞായറാഴ്ച വൈകിട്ടാണ്.
തൊട്ടടുത്ത വീട്ടില്‍ നടന്നിരുന്ന ഒരു ജന്മദിനാഘോഷ പരിപാടിക്കെത്തിയ ചില കുട്ടികളോടൊപ്പം സമീപത്തെ കടല്‍ ഭിത്തിക്കടുത്തു സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അഭിഷേകിന്റെ ദേഹത്തേക്ക് കല്ല് ഇളകി വീണത്. ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും കാല് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. വലത്തെ കാലിന്റെ മുട്ടിന്റെ പിന്‍ഭാഗമാണ് പൊട്ടിയത്. അജാനൂര്‍ ഗവ. ഫിഷറീസ് യു.പി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിഷേക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."