പ്രകൃതി ദുരന്തനിവാരണ പരിശീലനം: ഒന്‍പതിന് സുല്‍ത്താന്‍ ബത്തേരിയില്‍
കല്‍പ്പറ്റ: നാഷണല്‍ ഡിഫന്‍സ് റസ്‌പോണ്‍സ് ഫോഴ്‌സ്, ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസസ്, പൊലിസ് എന്നിവരുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഈമാസം ഒന്‍പതിന് സുല്‍ത്താന്‍ ബത്തേരിയില്‍ മോക്ഡ്രില്ലും പ്രകൃതി ദുരന്ത നിവാരണ പരിശീലനവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ സുല്‍ത്താന്‍ ബത്തേരി ശ്രേയസ് ട്രെയ്‌നിങ് സെന്ററിലാണ് പരിപാടി. ദുരന്തനിവാരണ സന്നദ്ധസേവനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ക്യാംപില്‍ പങ്കെടുക്കാം. കോഴിക്കോട് ജില്ലയില്‍ പൂനൂര്‍ ആസ്ഥാനമായി സാമൂഹിക സന്നദ്ധസേവന പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍. ഇതിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുരന്തനിവാരണ സേനാവിഭാഗത്തില്‍ വിവിധ തരത്തിലുള്ള പരിശീലനം ലഭിച്ച 150ഓളം വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രകൃതി ദുരന്തത്തില്‍ പ്രധാനമായും കോഴിക്കോട് ജില്ലയിലെ കരിഞ്ചോല, കണ്ണപ്പന്‍കുണ്ട്, ജില്ലയിലെ പനമരം, കല്‍പ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലും മനുഷ്യസാധ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തു. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാനും, 150ഓളം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കാനും കഴിഞ്ഞു. ഏഴ് ജില്ലകളില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്‍ മാതൃകാപരമായ സേവനങ്ങള്‍ ചെയ്തു. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഏറ്റവും ആദ്യമെത്തുന്നതും പ്രാഥമിക കര്‍ത്തവ്യങ്ങളില്‍ വ്യാപൃതരാവുന്നതും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരുമാണ്. എന്നാലിവര്‍ക്ക് ശരിയായ പരിശീലനത്തിന്റെ അപര്യാപ്തത മൂലം ജീവന്‍ നഷ്ടപ്പെടാനോ ജീവിതകാലം മുഴുവന്‍ പ്രയാസം അനുഭവിക്കാനും ഇടയാകുന്നു. പ്രകൃതി ദുരന്തങ്ങളും മനുഷ്യനിര്‍മിത ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ പ്രത്യാഘാതങ്ങളുടെ വ്യാപ്തി കുറക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ശരിയായ പരിശീലനം ആവശ്യമാണെന്നും ഇവര്‍ പറഞ്ഞു.
കോര്‍ഡിനേറ്റര്‍ കെ അബ്ദുല്‍ മജീദ്, ജനറല്‍ സെക്രട്ടറി സി.കെ.എ ഷമീര്‍ ബാവ, ചീഫ് ട്രെയ്‌നര്‍ ഷംസുദ്ദീന്‍ എകരൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."