HOME
DETAILS
MAL
കൊവിഡിനോട് സാമ്യമുള്ള വൈറസ് ഏഴുവര്‍ഷം മുന്‍പും ചൈനയില്‍
backup
July 07 2020 | 02:07 AM
ബെയ്ജിങ്: കൊവിഡ് വൈറസ് ചൈനയുടെ വൈറോളജി ലാബില്‍ നിന്ന് പുറത്തുവന്നതാണെന്ന ആരോപണത്തിനിടെ കൊവിഡിനോട് സാമ്യമുള്ള വൈറസിനെ ചൈനയില്‍ നേരത്തേ തന്നെ കണ്ടെത്തിയിരുന്നതായി റിപ്പോര്‍ട്ട്. 2013ല്‍ വൈറസിനെ കണ്ടെത്തിയതായി സണ്‍ഡേ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.
യുനാന്‍ പ്രവിശ്യയില്‍ വവ്വാലുകളുടെ ശല്യമുണ്ടായിരുന്ന ഒരു ചെമ്പ് ഖനിയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ 2013ല്‍ ശാസ്ത്രജ്ഞന്മാര് വുഹാനിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഖനിയില്‍ വവ്വാലുകളുടെ അവശിഷ്ടം വൃത്തിയാക്കാന്‍ എത്തിയ ആറുപേര്‍ക്ക് ന്യുമോണിയ കണ്ടെത്തുകയും ഇവരില്‍ മൂന്നുപേര്‍ മരിക്കുകയും ചെയ്തിരുന്നു. വവ്വാലുകളില്‍ നിന്ന് വൈറസ് തൊഴിലാളികളിലേക്ക് എത്തുകയായിരുന്നുവെന്നാണ് അന്ന് കണ്ടെത്തിയത്.
ലോകവ്യാപകമായി പടര്‍ന്നുപിടിച്ചിരിക്കുന്ന കൊവിഡ് വൈറസുമായി 2013ല്‍ കണ്ടെത്തിയ റാറ്റ്-ജി13 വൈറസിന് 96.2 ശതമാനം സാമ്യമുണ്ടെന്ന് ഫെബ്രുവരിയില്‍ ചൈനയുടെ ബാറ്റ് വുമണ്‍ എന്നറിയപ്പെടുന്ന വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഷി സെന്‍ഗ്ലി പറഞ്ഞിരുന്നു. അതേസമയം, വുഹാന്‍ ലാബില്‍ റാറ്റ്-ജി13ന്റെ ജീവനോടെയുള്ള സാമ്പിളുകളില്ലെന്ന് ഷി മേയില്‍ അറിയിച്ചിരുന്നു. അതിനാല്‍ ഈ വൈറസ് ലാബില്‍ നിന്ന് ചോര്‍ന്നാണ് ഇപ്പോഴത്തെ കൊറോണ വൈറസ് വ്യാപനം നടന്നതെന്ന് പറയാനാവില്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."