ഒരുമിച്ചു പിറന്നത് മൂന്ന് കണ്മണികള്. മട്ടന്നൂര്‍ എച്ച്.എന്‍.സി ആശുപത്രിയിലാണ് ആദ്യമായി മൂന്ന് കുഞ്ഞുങ്ങള്‍ ഒരുമിച്ച് പിറന്നത്
മട്ടന്നൂര്‍: ഒറ്റപ്രസവത്തില്‍ മൂന്നുകുട്ടികളെ ലഭിച്ച സന്തോഷത്തിലാണ് ഇരിട്ടി വള്ള്യാട് പുത്തന്‍പുരയില്‍ ഷിബുവിന്റെ ഭാര്യ രമ്യ(30). മട്ടന്നൂര്‍ എച്ച്.എന്‍.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രമ്യ തന്റെ രണ്ടാമത്തെ പ്രസവത്തിലാണ് മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.
ശനിയാഴാഴ്ച രാവിലെയാണ് പ്രസവത്തിനായി രമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ഡോക്ടര്‍ രേഖയുടെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ മൂന്ന് കുട്ടികളെയും പുറത്തെടുക്കുകയായിരുന്നു. രമ്യയുടെ ആദ്യത്തെ പ്രസവത്തിലും പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയിരുന്നത്. ആശുപത്രിയില്‍ ആദ്യമായി നടന്ന മൂന്നു കുഞ്ഞുങ്ങളുടെ പ്രസവം ആശുപത്രി ജീവനക്കാരും യുവതിയുടെ ബന്ധുക്കളും ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു. ആശുപത്രിയുടെ ഉപഹാരവും നല്കി. 1900 മുതല്‍ 2200 വരെ കുട്ടികള്‍ക്ക് തൂക്കമുള്ളതായും അമ്മയും കുട്ടികളും സുഖമായിരിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."