കളഞ്ഞുകിട്ടിയ പണം തിരികെ നല്കി യുവാവ് മാതൃകയായി
സി.ഡി.എമ്മില്‍ മറന്നുവച്ച 2,80,000 രൂപയാണ് ഉടമക്ക് നല്‍കിയത്
എടപ്പാള്‍: കളഞ്ഞുകിട്ടിയ പണം ഉടമക്ക് നല്കി യുവാവ് മാതൃകയായി. പെരുമ്പറമ്പ് സ്വദേശി അഹമ്മദ് ഷെഫീല്‍ ആണ് 2, 80,000 രൂപയാണ് ഉടമസ്ഥന് തിരിച്ചുനല്‍കിയത്. ഞായറാഴ്ച എടപ്പാള്‍ പൊന്നാനി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിന്റെ കൗണ്ടറിലാണ് സംഭവം നടന്നത്.
പട്ടിത്തറ സ്വദേശി ചാലില്‍പറമ്പില്‍ സിറാജുദ്ദീന് സുഹൃത്തുമൊത്ത് എടപ്പാളിലെത്തുകയും 2,80,000 രൂപ ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ നിക്ഷേപിക്കാനും ശ്രമിച്ചു. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം പണം നിക്ഷേപിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് പൊതിഞ നിലയിലുള്ള പണം കൗണ്ടറിന് സമീപത്ത് മറന്നുവച്ച് ഇരുവരും തിരിച്ച് പോയി.
തുടര്‍ന്ന് കൗണ്ടറിലെത്തിയ ഷെഫീല്‍ പൊതി കാണുകയും പണമാണെന്ന് വ്യക്തമായതോടെ ബാങ്ക് മാനേജറെ വിവരമറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് ഇന്നലെ പണവുമായി ഷെഫീല്‍ ബാങ്കിലെത്തി സിറാജുദ്ദീനെ വിളിച്ച് വരുത്തി പണം കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."