അധികൃതര്‍ കനിഞ്ഞില്ല; റോഡിലെ കുഴിയടക്കാന്‍ വിദ്യാര്‍ഥികളെത്തി
കോട്ടക്കല്‍: ആഴ്ചകളായി കുണ്ടും കുഴിയും നിറഞ്ഞ റോഡ് നന്നാക്കാത്തതില്‍ വിദ്യാര്‍ഥികള്‍ കര്‍മ രംഗത്തിറങ്ങി. കോട്ടക്കല്‍ ടൗണിലെ ഇന്ത്യനൂര്‍ റോഡ് ജങ്ഷനിലാണു ജനമൈത്രി പൊലിസും പുതുപ്പറമ്പു പോളിടെക്നിക് കോളജിലെ എന്‍.എസ്.എസ് യൂനിറ്റ് വിദ്യാര്‍ഥികളും റോഡിലെ കുഴികളടച്ചത്. ആഴ്ചകളായി ഈ ഭാഗത്തു കുഴികള്‍ രൂപപ്പെട്ടിട്ട്.
ഇതോടെ ടൗണിലെ ഗതാഗതക്കുരുക്കു ശക്തമാകുകയും ചെയ്തു. ഇതിനിടെ പി.ഡബ്ല്യു.ഡി ഈ ഭാഗത്ത് ഇന്റര്‍ലോക്ക് പതിച്ചെങ്കിലും ഇതിനു സമീപത്തായി വീണ്ടും കുഴികള്‍ രൂപപ്പെടുകയായിരുന്നു.
നഗരസഭ ഇടപെട്ടു താല്‍ക്കാലിക പരിഹാരം കണ്ടെങ്കിലും മഴവെള്ളം ശക്തമായി ഒലിക്കുന്നതിനാല്‍ ശാശ്വത പരിഹാരമായിട്ടില്ല. ഈ ഭാഗത്ത് എത്തുമ്പോള്‍ വാഹനങ്ങള്‍ പതുക്കെപോകുന്നതിനാല് ഗതാഗതക്കുരുക്കു രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളും ജനമൈത്രി പൊലിസും സംയുക്തമായ ക്വാറി വേസ്റ്റ് ഉപയോഗിച്ചാണു കുഴിയടച്ചിരിക്കുന്നത്. എന്‍.എസ്.എസ് കോഡിനേറ്റര്‍ സ്പാദിക, കോട്ടക്കല്‍ എസ്.ഐ ആര്. വിനോദ, ജനമൈത്രി കോഡിനേറ്റര്‍ നസീര്‍ തിരൂര്‍ക്കാട് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."