നഗരസഭയിലെ കുടിവെള്ള പൈപ്പ് നശിപ്പിക്കല്‍; പൊലിസ് കേസെടുത്തു
പട്ടാമ്പി: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നഗരസഭയിലെ കുടിവെള്ള പൈപ്പ് നശിപ്പിച്ചതിന് പൊലിസ് കേസെടുത്തു. രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തിലാണ് നടപടി. റെയില്‍വേ സ്റ്റേഷന് സമീപം അര്‍ധരാത്രിയില്‍ സ്ലാബ് മാറ്റി കുടിവെള്ളവിതരണ പൈപ്പ് തകര്‍ത്തത്.
പൈപ്പ് തകര്‍ക്കുന്ന ദൃശ്യം സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞ തോടെണ് പ്രതികളെ തിരിച്ചറിയാന്‍ സഹായിച്ചത്.
സംഭവത്തിന് ദൃക്സാക്ഷികളുമുണ്ടായിരുന്നു. പ്രതികള്‍ സി.പി.എമ്മുകാരാണെന്നറിഞ്ഞതോടെ കേസെടുക്കാന്‍ പൊലിസ് തയ്യാറായില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ശനിയാഴ്ചയാണ് പൊതുമുതല്‍ നശിപ്പിച്ച വകുപ്പോടെ കേസെടുത്തത്.
കേസെടുക്കാത്തതിനെതിരേ മുസ്ലിം യൂത്ത്ലീഗും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
നഗരസഭയെ അപകീര്‍ത്തിപ്പെടുത്തലായിരുന്നു സാമൂഹ്യദ്രോഹികളുടെ ലക്ഷ്യം.
നഗരസഭാ സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. ആരെയും പ്രതി ചേര്‍ത്തിട്ടില്ല.
പൈപ്പ് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളുള്ളതിനാല്‍ പ്രതികളെ പിടികൂടാന്‍ പ്രയാസമുണ്ടാകില്ലെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."