വോട്ടിങ് ഡ്യൂട്ടിയിലുള്ളവരുടെ ക്ഷേമം ഉറപ്പുവരുത്തും
കോട്ടയം: വോട്ടിങ് ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി ജില്ലാ വരണാധികാരിയായ കലക്ടര്‍ പി.കെ സുധീര്‍ ബാബു അറിയിച്ചു. ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസിനെ നോഡല്‍ ഓഫിസറായി നിയോഗിച്ചിട്ടുണ്ട്.
നിയമസഭാ നിയോജക മണ്ഡല തലത്തിലും നോഡല്‍ ഓഫിസര്‍മാരുണ്ട്. മൂന്ന് പോളിങ് സ്റ്റേഷനുകള്‍ക്ക് ഒന്ന് എന്ന കണക്കില്‍ നിയമിച്ചിട്ടുള്ള വെല്‍ഫെയര്‍ ഓഫിസറും അസിസ്റ്റന്റും ഉദ്യോഗസ്ഥര്‍ക്കുള്ള സൗകര്യങ്ങള്‍ ഉറപ്പു വരുത്തും. വോട്ടെടുപ്പ് ദിനത്തിലും തലേന്നും ഒരോ നിയോജക മണ്ഡലത്തിലും ആംബുലന്‍സ് സൗകര്യം സജ്ജമാക്കും.
1564 പോളിങ് സ്റ്റേഷനുകളുള്ള കോട്ടയം നിയോജക മണ്ഡലത്തില്‍ 13644 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.
പോളിങ് ഡ്യൂട്ടിക്കെത്തുന്നവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും ടോയ്ലെറ്റ് സൗകര്യവും ഏര്‍പ്പെടുത്തും. തെരഞ്ഞെടുപ്പ് പരിശീലനം നടക്കുന്ന കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ടീമിന്റെ സേവനം ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."