HOME
DETAILS

അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരങ്ങളില്‍ അഭിമാനമായി സിനാന്‍ മുഹമ്മദ് നൂറുല്ല

  
backup
July 16, 2016 | 12:01 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-2

മങ്കട: അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരങ്ങളില്‍ മലയാളി ഹാഫിദിന് അഭിമാന നേട്ടം. യു.എ.ഇയില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരങ്ങളിലാണു മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി ഹാഫിദ് സിനാന്‍ മുഹമ്മദ് നൂറുല്ല മികച്ച വിജയം കൊയ്തത്. ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ പിന്തുണയോടെ ദര്‍ശന ടി.വി ദുബായില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ രണ്ടാം സ്ഥാനവും ആദ്യ മൂന്നു സ്ഥാനങ്ങളിലെ ഏക ഇന്ത്യക്കാരനെന്ന ബഹുമതിയും സിനാന്‍ കരസ്ഥമാക്കി. ഒന്ന്, മൂന്ന്, സ്ഥാനങ്ങള്‍ യഥാക്രമം ആതിഥേയരായ യു.എ.ഇ,  ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ക്കാണു ലഭിച്ചത്.  
നേരത്തെ അബൂദാബി ഔഖാഫിന്റെ സഹകരണത്തോടെ നടന്ന ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ സിനാന്‍ ഒന്നാം സ്ഥാനം  നേടിയിരുന്നു. മലപ്പുറം ജില്ലയിലെ മങ്കട പള്ളിപ്പുറം ആലുങ്ങല്‍ മൊയ്തീന്‍ മുസ്‌ലിയാരുടെ മകന്‍ മുഹമ്മദ് നൂറുല്ലയാണ് സിനാനിന്റെ പിതാവ്. മാതാവ് പരേതനായ ആദൃശ്ശരി മുഹമ്മദ് മുസ്‌ലിയാരുടെ മകള്‍ നഫീസയും. ദുബൈ ഖലീജ്  ടൈംസ് പത്രം സിനാനിന്റെ  മികവിനെ പ്രശംസിച്ചു റിപ്പോര്‍ട്ട ചെയ്തിരുന്നു. സ്‌കൂള്‍ കലോത്സവത്തില്‍ യു.പി വിഭാഗം ഖുര്‍ആന്‍ പാരായണ മത്സരത്തില്‍  ഒന്നാം സ്ഥാനവും മാപ്പിളപ്പാട്ടില്‍ എ.ഗ്രേഡും നേടിയ ഈ പ്രതിഭ ഒമ്പതാം വയസിലാണു ഖുര്‍ആന്‍ പഠനം ആരംഭിച്ചത്. ഒന്നര വര്‍ഷം കൊണ്ടു ഖുര്‍ആന്‍ മുഴുവന്‍ മന: പാഠമാക്കി ഹാഫിദായ സിനാന്‍ ഇപ്പോള്‍ യു.എ.ഇയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  2 days ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ മരണത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  2 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  2 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  2 days ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  2 days ago
No Image

'ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത അധ്യാപകൻ'- ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  2 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

Kerala
  •  2 days ago