HOME
DETAILS
MAL
'പ്രളയത്തെ ദുരന്തമാക്കിയത് സര്‍ക്കാരെന്ന് തെളിഞ്ഞു'
backup
April 06 2019 | 04:04 AM
കൊച്ചി: പ്രളയം ദുരന്തമാക്കിയത് സര്‍ക്കാരാണെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് ജനതാദള്‍ യു.ഡി.എഫ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്. മുന്നറിയിപ്പും നിര്‍ദേശങ്ങളും പാലിക്കാതെ 25 അണക്കെട്ടുകള്‍ ഒരേസമയത്ത് തുറന്നുവിട്ടത് പ്രളയത്തെ ദുരന്തമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ നേരത്തെ ആവശ്യപ്പെട്ട ജുഡീഷ്യല്‍ അന്വേഷണമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലും ആവശ്യപ്പെടുന്നത്. 483 മനുഷ്യജീവനുകളാണ് പ്രളയത്തില്‍ പൊലിഞ്ഞത്. 54 ലക്ഷം പേര്‍ക്ക് ദുരിതം വിതച്ച പ്രളയം 31000കോടിയുടെ നഷ്ടവും വരുത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3410.07 കോടി രൂപ സംഭാവനയായി ലഭിച്ചതായി വിവരാവകാശ നിയമപ്രകാരം അറിയാന്‍ കഴിഞ്ഞു. എന്നാല്‍ നാളിതുവരെ ചിലവഴിച്ചത് 1752.62 കോടി രൂപമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."