HOME
DETAILS

സമൂഹവ്യാപനത്തിന്റെ നിര്‍വചനങ്ങള്‍

  
backup
July 08 2020 | 01:07 AM

social-spread-2020

 


സമൂഹവ്യാപനം എന്നതിനു സി.ഡി.സി (സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍), ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി എന്നിവ നല്‍കുന്ന നിര്‍വചനങ്ങള്‍ കൃത്യവും പ്രായോഗികവും പൊതു ജനോപകാരപ്രദവുമാണ്. യു.എസ്, ആസ്‌ത്രേലിയ, യു.കെ, അയര്‍ലന്‍ഡ് തുടങ്ങിയ വികസിത രാജ്യങ്ങള്‍ ഈ നിര്‍വചനത്തെയാണ് ഉള്‍ക്കൊള്ളുന്നത്. അണുബാധയുടെ ഉറവിടം അറിയാത്ത ആളുകള്‍ കാണപ്പെടുമ്പോള്‍ അതിനെ സമൂഹവ്യാപനമായി കണക്കാക്കാമെന്ന സുതാര്യമായ നിര്‍വചനമാണ് ഇവ നല്‍കുന്നത്. അതായത് ഒരു രാജ്യത്ത് രോഗം പടരുന്നതു തടയാന്‍ കോണ്ടാക്ട് ട്രേസിങ് (contact tracing) മാത്രം മതിയാകാത്ത സ്ഥിതി വരുമെന്ന് കൃത്യമായി ഇവിടെ നിര്‍വചിക്കപ്പെടുന്നു. ഒന്നുകൂടി വ്യക്തമാക്കിയാല്‍, രോഗവാഹകരെ കണ്ടെത്താന്‍ സമൂഹത്തില്‍ കൂടുതല്‍ ടെസ്റ്റ് നടത്തേണ്ട അവസ്ഥയുണ്ടെന്ന്.
സമൂഹവ്യാപനം പ്രഖ്യാപിച്ചതു കൊണ്ട് സമൂഹം കൂടുതല്‍ ജാഗ്രത്താവുകയേയുള്ളൂ. പൊതുജനങ്ങള്‍ ജോലിക്കു പോകുമ്പോഴും പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും മുന്‍കരുതലുകള്‍ സ്വീകരിക്കാനും ജാഗ്രത പാലിക്കാനും ഈ അറിവ് സഹായകമാവുന്നു. സമൂഹവ്യാപനമില്ലെന്ന് അധികാരികള്‍ തുടര്‍ന്നും നിരന്തരം പറഞ്ഞുകൊണ്ടിരുന്നാല്‍ പൊതുജനം സ്വാഭാവികമായും ചിന്തിക്കുന്നത്, നാം ജീവിക്കുന്ന സമൂഹത്തില്‍ വൈറസ് ഇല്ല എന്നായിരിക്കും. അതിനാല്‍ ജാഗ്രതക്കുറവും കരുതലിന്റെ അഭാവവും ഒരുപക്ഷേ ആരെയും രോഗവാഹകരാക്കാം. നല്ലൊരു ശതമാനം ആളുകളും വൈറസിനെ നിസാരമായി കാണാനും മുന്‍കരുതലുകളെ അവഗണിക്കുകയും വ്യാപനം വഷളാക്കുകയും ചെയ്യുന്നതിന്റെ പ്രധാന കാരണം ഇതാണ്.


വ്യക്തമായ ഉറവിടമില്ലാത്ത ആദ്യത്തെ രോഗിയെ കണ്ടെത്തിയ ഉടന്‍ തന്നെ, ആസ്‌ത്രേലിയ മാര്‍ച്ച് രണ്ടിനു സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് പൊതുജനത്തെ അറിയിക്കുകയായിരുന്നു. ന്യൂ സൗത്ത് വെയില്‍സിലെ 41 വയസുകാരിക്കാണ് ഇങ്ങനെ രോഗബാധ കണ്ടെത്തിയത്. ആ സമയം ആസ്‌ത്രേലിയയില്‍ കേവലം 33 പോസിറ്റീവ് കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പ്രത്യേകം ഓര്‍ക്കണം. അമേരിക്കയിലും സംഭവിച്ചത് മറ്റൊന്നല്ല. കാലിഫോര്‍ണിയയില്‍ ഉറവിടം കണ്ടെത്താതെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 26നു സമൂഹവ്യാപനം പ്രഖ്യാപിച്ചു. അന്നവിടെ 60 പോസിറ്റീവ് കേസുകള്‍ മാത്രം.
അവരൊക്കെ സമൂഹവ്യാപനം പ്രഖ്യാപിച്ച് നാലു മാസം കടന്നുപോയിരിക്കുന്നു. നിലവില്‍ ഇന്ത്യയില്‍ രോഗികളുടെ എണ്ണം ഏഴു ലക്ഷം കടന്നു. ഇവയില്‍ ഓരോന്നിന്റെയും ഉറവിടം കണ്ടെത്തിയെന്ന് ഇനിയും നടിക്കാന്‍ കഴിയില്ല. പുറമെ, കേവലം ഒരു കോടി പേര്‍ക്കു മാത്രമാണ് രോഗം കണ്ടെത്താന്‍ ടെസ്റ്റ് നടത്തിയത്. സമൂഹത്തിലെ ബാക്കി എത്രപേര്‍ കൂടി രോഗബാധിതരാണെന്ന് എങ്ങനെ തിരിച്ചറിയാന്‍ സാധിക്കും. എല്ലാവരെയും ടെസ്റ്റ് ചെയ്യാന്‍ സാധ്യമല്ലെങ്കിലും മാനദണ്ഡങ്ങള്‍ അനുസരിച്ച് സെന്റിനെല്‍ ടെസ്റ്റിങ് വ്യാപകമാക്കേണ്ടതുണ്ട്. മാത്രവുമല്ല, വൈറസിനു ജില്ലയോ സംസ്ഥാനമോ രാജ്യമോ ഇല്ലെന്നതിനാല്‍ അതു പടരുന്നത് ഒരു പരാജയമായി കാണ്ടേണ്ടതില്ല.


സമൂഹവ്യാപനത്തിന് ലോകാരോഗ്യ സംഘടന നല്‍കിയ നിര്‍വചനം അവ്യക്തമാണ്. 'ഏറെ', 'കൂടുതല്‍', 'അനവധി' തുടങ്ങിയ അവ്യക്തപദങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപ്രകാരം സൗകര്യത്തിന് ആര്‍ക്കും രോഗം ഉണ്ടെന്നും ഇല്ലെന്നും സമൂഹവ്യാപനം ഉണ്ടായേക്കാമെന്നുമൊക്കെ പറയാന്‍ കഴിയും. മാത്രവുമല്ല, ലോകാരോഗ്യ സംഘടനയുടെ ഈ നിര്‍വചനം സി.ഡി.സിയുടേതു പോലെ പ്രതിരോധ നടപടികള്‍ പുതിയ തലത്തിലേയ്ക്ക് തിരിച്ചുവിടാന്‍ ഉപകരിക്കുന്നതുമല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  19 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  34 minutes ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  39 minutes ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  an hour ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago